നടിയെ ആക്രമിച്ച കേസില്‍ സുരാജ് ഹൈക്കോടതിയെ സമീപിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ സുരാജ് ഹൈക്കോടതിയെ സമീപിച്ചു. മാധ്യമവിചാരണ തടയണമെന്നാണ് സുരാജിന്റെ ആവശ്യം. ദിലീപിന്റെ സഹോദരീ ഭര്‍ത്താവാണ് സുരാജ്. നടിയെ ആക്രമിച്ച കേസ്സില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കി. ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് അപേക്ഷ. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു തെളിവ് നശിപ്പിച്ചു എന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട് .

ഇതിനിടെ സൈബര്‍ ഹാക്കര്‍ സായ് ശങ്കറെ മാപ്പുസാക്ഷിയാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. കോടതി രേഖകള്‍ ചോര്‍ന്ന സംഭവുമായി ബന്ധപ്പെട്ട് ഡി വൈ എസ് പി ബൈജു പൗലോസ് വിചാരണക്കോടതിയില്‍ ഹാജരാക്കി. ദിലീപ് നേരിട്ടും ബന്ധുക്കള്‍ മുഖേനയും അഭിഭാഷകരെ ഉപയോഗിച്ചും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നതാണ് ഒന്നാമത്തെ ആരോപണം.

ഇക്കാര്യം തെളിയിക്കാനാവശ്യമായ മൊഴികള്‍ ക്രൈംബ്രാഞ്ച് ഇതിനകം ശേഖരിച്ചു. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് രണ്ടാമത്തെ ആരോപണം. മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച സംഭാഷണങ്ങള്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തും.

2018 ല്‍ ദിലീപിന് ഹൈക്കോടതി ജാമ്യം നല്‍കിയത് സാക്ഷികളെ സ്വാധീനിക്കരുത് , അന്വേഷണം തടസ്സപ്പെടരുതെന്ന് എന്നീ ഉപാധികളോടെയായിരുന്നു. ഈ ജാമ്യവ്യവസ്ഥകള്‍ ദിലീപ് ലംഘിച്ചു എന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. 2018 ല്‍ അറസ്റ്റിലായ ദിലീപിന് 85 ദിവസത്തിന് ശേഷമാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം നല്‍കിയത്.

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍പ് ഒരു തവണ ക്രൈബ്രാഞ്ച് കോടതിയില്‍ എത്തിയിരുന്നു. എന്നാല്‍ അപേക്ഷ കോടതി തള്ളി. പുതിയ സാഹചര്യത്തില്‍ ജാമ്യം റദ്ദാക്കല്‍ അനിവാര്യമാണെന്ന് ക്രൈംബ്രാഞ്ച് വാദിക്കുന്നു. ഇതിനിടെ വധഗൂഢാലോചനാ കേസില്‍ സൈബര്‍ ഹാക്കര്‍ സായ് ശങ്കറെ മാപ്പ്‌സാക്ഷിയാക്കാന്‍ ക്രൈം ബ്രാഞ്ച് നീക്കം തുടങ്ങി. ദിലീപിനെതിരായ നിര്‍ണ്ണായക തെളിവായി ഇത് മാറുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

ഇന്ന് നിശ്ചയിച്ചിരുന്ന സായ് ശങ്കറിന്റെ ചോദ്യം ചെയ്യലും നടന്നില്ല. അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി ബൈജു പൗലോസിന് വിചാരണക്കോടതിയില്‍ ഹാജരാകേണ്ടതിനാലാണ് ചോദ്യം ചെയ്യല്‍ മാറ്റിയത്. കോടതി രേഖകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയെന ആരോപണവുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാനാണ് ബൈജു പൗലോസ് കോടതിയില്‍ എത്തിയത്. കോടതി രേഖകള്‍ ചോര്‍ന്ന സംഭവത്തില്‍ കോടതി ജീവനക്കാരെയടക്കം ചോദ്യം ചെയ്യണം എന്നാണ് ക്രൈംബ്രാഞ്ച് നിലപാട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...