മുസ്ലിംങ്ങൾക്കെതിരായ ഹിന്ദുത്വ ആക്രമണം : ജുഡീഷ്യറി നിശബ്ദമാണെന്ന് പ്രശാന്ത് ഭൂഷണ്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മുസ്ലിംങ്ങള്‍ തെരുവില്‍ ആക്രമിക്കപ്പെടുമ്പോള്‍ ജുഡീഷ്യറി നിശബ്ദത പാലിക്കുകയാണെന്ന വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്ന ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. തന്റെ ട്വിറ്റല്‍ പേജിലൂടെയായിരുന്നു അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്.

‘കര്‍ണാടക, യു.പി, എം.പി, ഡല്‍ഹി, ഗുജറാത്ത്, ഉത്തരാഖണ്ഡ്; ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ നിയമവാഴ്ച ഇല്ലാതായി. ആള്‍ക്കൂട്ടങ്ങളും മത-രാഷ്ട്രീയ നേതാക്കളും മുസ്ലിംങ്ങള്‍ക്കെതിരെ അക്രമത്തിന് പരസ്യമായി ആഹ്വാനം ചെയ്യുന്നു. അവര്‍ തെരുവില്‍ ആക്രമിക്കപ്പെടുന്നു, പള്ളികള്‍ നശിപ്പിക്കപ്പെടുന്നു. പോലീസ് ആള്‍ക്കൂട്ടത്തെ പ്രോത്സാഹിപ്പിക്കുന്നു & ജുഡീഷ്യറി നിശബ്ദമാണ്’, പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

ട്വീറ്റില്‍ പ്രതികരണവുമായി നിരവധി പേര്‍ രംഗത്ത് വന്നു. ജുഡീഷ്യറി രാഷ്ട്രീയ നേതാക്കളുടെ താല്പര്യത്തിനനുസരിച്ച്‌ ആണ് നിലകൊള്ളുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പ്രശാന്തിന്റെ നിരീക്ഷണം ശരിയാണെന്നും ഇത് രാജ്യത്തെ അരക്ഷിതാവസ്ഥയാണ്‌ സൂചിപ്പിക്കുന്നതെന്നും ചിലര്‍ പ്രതികരിക്കുന്നു. വിപരീത അഭിപ്രായങ്ങള്‍ കമന്റ് ചെയ്യുന്നവരുമുണ്ട്. രാജ്യത്ത്, വര്‍ഗീയ ആക്രമണങ്ങള്‍ ഇല്ലെന്നും ഇന്ത്യയെ അപമാനിക്കാനായുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇക്കൂട്ടര്‍ ആരോപിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

റിയാദ് വിമാനത്താവളത്തിൽ ‘സൈലന്റ് എയർപോർട്ട്’പദ്ധതിക്ക് തുടക്കമായി ; ആദ്യഘട്ടം പ്രാബല്യത്തിൽ

0
റിയാദ് : വിമാനത്താവളത്തിലെ നിരന്തരമായ അറിയിപ്പുകളും ശബ്ദകോലാഹലങ്ങളും ഒഴിവാക്കി യാത്രക്കാർക്ക് കൂടുതൽ...