ആഢംഭര കാറില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച കുഴല്‍പ്പണം പിടികൂടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മതിയായ രേഖകളില്ലാതെ ആഢംഭര കാറില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കോടി 56 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. കൊടുവള്ളി മാനിപുരം സ്വദേശികളായ കരുവാരക്കോട് മുഹമ്മദ് സാലിഹ്(37), വാഴപൊയില്‍ ഷബീര്‍ അലി(38) എന്നിവരെയാണ് നിലമ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി.വിഷ്ണുവിന്റെ നേതൃത്വത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.

ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നിലമ്പൂര്‍ ഡി.വൈ.എസ്‌പി: സാജു.കെ. അബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരം ഇന്നു രാവിലെ 09.00 മണിയോടെ നിലമ്പൂര്‍ പോലീസ് സ്റ്റേഷന് മുന്‍വശം നടത്തിയ വാഹന പരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്. കാറിലെ രഹസ്യ അറകളിലാണ് പണം സൂക്ഷിച്ചിരുന്നത്. സീറ്റിന് താഴേയാണ് വലിയ രഹസ്യ അറയുണ്ടാക്കി പണം ഒളിപ്പിച്ചിരുന്നത്.

ജില്ല വഴി വ്യാപകമായി കുഴല്‍പ്പണം കടത്തുന്നുണ്ട് എന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പണത്തിന്റെ ഉറവിടം സംബന്ധിച്ച്‌ അന്വേഷണം ശക്തമാക്കും. കസ്റ്റഡിയില്‍ എടുത്ത പണവും കാറും കോടതിയില്‍ ഹാജരാക്കും. ഇതു സംബന്ധിച്ച്‌ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ആദായ നികുതി വകുപ്പിനും റിപ്പോര്‍ട്ട് നല്‍കും. കഴിഞ്ഞ ദിവസങ്ങളില്‍ പെരിന്തല്‍മണ്ണ, മേലാറ്റൂര്‍, വാളാഞ്ചേരി , മലപ്പുറം സ്റ്റേഷനുകളിലും കുഴല്‍പ്പണം പിടിച്ചെടുത്തിരുന്നു. എഎസ്‌ഐക അന്‍വര്‍ സാദത്ത്, റെനി ഫിലിപ്പ്, റിയാസ്, ജിനാസ് ബക്കര്‍ , വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പണം പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിക്കേസ് ; വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന്...

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ വീഡിയോ കോൺഫറൻസിങ് വഴി...

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു ; ക്ലാസിൽ കുഴഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

0
അമരാവതി : ഗൃഹപാഠം ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഇറാന് പിന്നാലെ ഹിസ്ബുല്ലക്കെതിരെയും ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക

0
വാഷിങ്ടൺ: ഇറാന് പിന്നാലെ ലെബനനിലെ ഹിസ്ബുല്ലക്കെതിരെയും ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക. ഹിസ്ബുല്ലക്ക്...