നിഴലില്ലാ ദിനം വിദ്യാഭ്യാസ പരിപാടിയുമായി റാന്നി ബിആർസി

For full experience, Download our mobile application:
Get it on Google Play

റാന്നി : കേരളത്തിലെ നിഴലില്ലാ ദിനങ്ങളുടെ ഭാഗമായി റാന്നി ബി.ആര്‍.സി ശാസ്ത്രരംഗത്തിന്‍റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ പരിപാടിയായി നിഴലില്ലാദിനം ആചരിച്ചു. പെരുനാട് റസിഡന്‍ഷ്യല്‍ ഹോസ്റ്റലിലെ കുട്ടികള്‍ക്ക് ക്ലാസെടുത്താണ് ദിനം മനസിലാക്കി കൊടുത്തത്. ഏപ്രിൽ 11 മുതൽ ഏപ്രിൽ 22 വരെയാണ് നിഴലില്ലാ ദിനങ്ങൾ. നാളെ ഉച്ചയ്ക്ക് 12.24 ന് ആണ് പത്തനംതിട്ട ജില്ലയിൽ നിഴലില്ലാ സമയം. നിഴൽ നീളം പൂജ്യം ആകുന്ന സമയമാണിത്.

നിഴലില്ലാ ദിന വിദ്യാഭ്യാസ പരിപാടി റാന്നി ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ ഷാജി എ. സലാം ഉദ്ഘാടനം ചെയ്തു. സി ആർ സി കോ-ഓർഡിനേറ്റർ എസ് ദിവ്യശ്രീ, ഹോസ്റ്റൽ വാർഡൻ ബിബിൻ എന്നിവർ പ്രസംഗിച്ചു. പഴവങ്ങാടി ഗവൺമെന്റ് യുപി സ്കൂൾ അധ്യാപികയും ശാസ്ത്രരംഗം റാന്നി ഉപ ജില്ലാ കോർഡിനേറ്ററുമായ എഫ് അജിനി സമഗ്ര ശിക്ഷ കേരള റാന്നി ബിആർസിയുടെ റസിഡൻഷ്യൽ ഹോസ്റ്റലിലും ,പെരുനാട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയിലും ക്ലാസെടുത്തു. സീറോ ഷാഡോ ഡേ ആപ്പ് പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്താൽ ഓരോ സ്ഥലത്തും നിഴലില്ലാ സമയം എപ്പോഴാണെന്ന് കൃത്യമായി അറിയാൻ കഴിയുമെന്ന് ഷാജി എ. സലാം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്രനിർമാണത്തിൽ മുഴുവൻ തീരുമാനവും നൃപേന്ദ്ര മിശ്രയുടേത് ; മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് എതിരെ...

0
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളിലും തീരുമാനമെടുത്തതു...

ബംഗ്ലദേശ് പ്രസിഡന്റ് സ്ഥാനത്തേക്ക് മിർസ ആലംഗീർ ; ബിഎൻപിയുടെ മുതിർന്ന നേതാവ്

0
ധാക്ക : ഭരണകക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ്...

ദേശീയപാതയോരത്തെ നിർമാണ നിയന്ത്രണം ; വീടുകളുടെയും കച്ചവടസ്ഥാപനങ്ങലുടെയും വിവരശേഖരണവുമായി തദ്ദേശസ്വയംഭരണ വകുപ്പ്

0
ഹരിപ്പാട് : സംസ്ഥാനത്തെ ദേശീയപാതയോരത്തെ വീടുകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും വിവരശേഖരണം തദ്ദേശസ്വയംഭരണ വകുപ്പ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; സമഗ്ര അന്വേഷണത്തിന് സർക്കാർ ; എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ...

0
തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ...