കനത്ത വേനല്‍മഴയില്‍ വീടിന്‍റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു ; അപകട ഭീതിയില്‍ രണ്ടു കുടുംബങ്ങള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : കനത്ത വേനല്‍മഴയില്‍ വീടിന്‍റെ സംരക്ഷണ ഭിത്തി ഇടിഞ്ഞതോടെ അപകട ഭീതിയില്‍ രണ്ടു കുടുംബങ്ങള്‍. അങ്ങാടി ഈട്ടിച്ചുവട് കോയിപ്പുറത്ത് ജോസഫ് തോമസിന്‍റെ വീടിന്‍റെ സംരംക്ഷണ ഭിത്തിയാണ് തകര്‍ന്നു വീണത്. സംരക്ഷണ ഭിത്തി ഇടിഞ്ഞതോടെ ഇതിനോടു ചേര്‍ന്നു നിന്ന അടുത്ത വസ്തുവിലെ കൂറ്റന്‍ മരത്തിന്‍റെ ചുവട്ടിലെ മണ്ണും ഇടിഞ്ഞു. ഇതോടെ സമീപത്തു താമസിക്കുന്ന കുറ്റിയാനില്‍ സജുവിന്‍റെ വീടും അപകട ഭീക്ഷണിയിലായി.

അങ്ങാടിയിലെ ചിറയ്ക്കല്‍പ്പടി-തൃക്കോമല പള്ളിപ്പടി റോഡിലാണ് പ്രകൃതിക്ഷോഭം മൂലം ജീവന് ഭീക്ഷണിയായി രണ്ടു കുടുംബങ്ങള്‍ കഴിയുന്നത്. കെട്ടിന്‍റെ ബലക്ഷയവും മണ്ണിടിഞ്ഞതും മൂലം സമീപത്തെ വലിയമരം വേരു പൊട്ടിയ നിലയിലാണ്. ഇത് ഒരു കാറ്റടിച്ചാല്‍ മറിഞ്ഞുവീഴുവാന്‍ സാധ്യതയേറെയാണ്.

അപകട ഭീക്ഷണിയിലായ മരം മുറിച്ചു മാറ്റണമെന്ന ആവശ്യവുമായി അങ്ങാടി വില്ലേജ് ഓഫീസില്‍ സമീപിച്ചെങ്കിലും നടപടിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥരെത്തി മരം മുറിച്ചു മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിക്ഷേധാത്മക നിലപാടാണ് ഉടമ സ്വീകരിച്ചതെന്ന് സജു പറഞ്ഞു. മുറ്റത്തിന്‍റെ കെട്ടിടിഞ്ഞ് വീണ് റോഡിലെ വൈദ്യുതി തൂണും ചരിഞ്ഞു നില്‍ക്കുകയാണ്. വീണ്ടും ഒരു അപകടം ഉണ്ടാവുന്നതിനു മുമ്പായി മരം മുറിച്ചു നീക്കണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...