ജാര്‍ഖണ്ഡിലെ കേബിള്‍ കാര്‍ അപകടം ; രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാള്‍ ഹെലികോപ്റ്ററില്‍ നിന്നും വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ദേവ്ഖര്‍ : ജാര്‍ഖണ്ഡിലെ ത്രികുട പര്‍വതത്തിലെ റോപ്വേയില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടെ മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. കേബിള്‍ കാറില്‍ കുടുങ്ങിക്കിടന്നിരുന്ന 15 പേരെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനമാണ് ഇന്ന് നടന്നത്. വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇന്ന് ഒരു സ്ത്രീ താഴേക്ക് വീണു മരിച്ചത്.

തിങ്കളാഴ്ചത്തെ രക്ഷാപ്രവര്‍ത്തനത്തിനിടയിലും സമാനരീതിയില്‍ ഒരാള്‍ മരിച്ചിരുന്നു. ഇതോടെ അപകടസ്ഥലത്തെ രക്ഷാപ്രവര്‍ത്തനം അവസാനിച്ചു. 46 പേരെ രക്ഷപ്പെടുത്തി. വ്യോമസേനയുടെ ഹെലികോപ്റ്ററുകളും ദുരന്തനിവാരണ സേനയും (എന്‍ഡിആര്‍എഫ്), ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഞായറാഴ്ച വൈകീട്ടു 4 മണിയോടെയാണ് അപകടമുണ്ടായത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സഞ്ചാരികള്‍ കേബിള്‍ കാറുകളില്‍ കുടുങ്ങുകയായിരുന്നു. ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ദമ്പതികള്‍ക്കു ഗുരുതരമായി പരുക്കേറ്റു. സാങ്കേതിക തകരാറാണ് അപകടകാരണമെന്ന് അധികൃതര്‍ പറഞ്ഞു. റോപ്‌വേയുടെ നടത്തിപ്പുകാരായ സ്വകാര്യ കമ്പനിയുടെ മാനേജരും ജീവനക്കാരും ഒളിവിലാണ്.

ജാര്‍ഖണ്ഡിലെ ഏറ്റവും ഉയരമേറിയ റോപ്‌വേയാണ് ത്രികുട മലനിരകളിലേത്. ബാബ ബൈദ്യനാഥ് ക്ഷേത്രത്തില്‍ നിന്ന് 20 കിലോമീറ്റര്‍ ദൂരെ, 766 മീറ്റര്‍ നീളത്തിലാണ് റോപ്വേ. 4 പേര്‍ക്കു വീതം ഇരിക്കാവുന്ന 25 കാബിനുകളാണുള്ളത്. രാമനവമിയോടനുബന്ധിച്ച്‌ ക്ഷേത്രദര്‍ശനത്തിനും കാഴ്ചകള്‍ കാണാനുമായി നൂറു കണക്കിന് സഞ്ചാരികളാണ് ഞായറാഴ്ച എത്തിയിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....