കെ.എസ്.ഇ.ബിയിൽ സാമ്പത്തിക പ്രതിസന്ധി ; അടിമകൾ ക്യാപ്‌സൂളുകളുമായി രംഗത്തിറങ്ങും, കാത്തിരിക്കാം – വി.ടി ബൽറാം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്‌ : കറന്റ് ബില്ല് ഇരട്ടിയോളമായിട്ടും കെ.എസ്.ഇ.ബി സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാര്‍ത്തയില്‍ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍ കുട്ടിക്കെതിരെയും മുന്‍ മന്ത്രി എം.എം മണിക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. ഒരു വര്‍ഷമായി വൈദ്യുതി വകുപ്പ് ഭരിക്കുന്ന ഇപ്പോഴത്തെ മന്ത്രി മാത്രമല്ല, അതിനുമുമ്പ് വര്‍ഷങ്ങളോളം ഈ വകുപ്പ് ഭരിച്ച കഴിവുകെട്ട വിടുവായനായ മന്ത്രിയും ഈയവസ്ഥക്ക് ഉത്തരവാദിയാണെന്ന് ബല്‍റാം പറഞ്ഞു.’ എം.എം മണിയുടെ ഭരണകാലത്തേക്കുറിച്ച്‌ നിറം പിടിപ്പിച്ച വര്‍ണ്ണനകളുമായി അന്ന് വാഴ്ത്തുപാട്ടുകള്‍ രചിച്ച പാര്‍ട്ടി അടിമകള്‍ ഇപ്പോള്‍ പുതിയ ക്യാപ്‌സ്യൂളുകളുമായി രംഗത്തിറങ്ങുമായിരിക്കും. കാത്തിരിക്കാം.’ – വി.ടി ബല്‍റാം പരിഹസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കോവിഡ് കാലം മുതല്‍ കറന്റ് ബില്ല് ഇരട്ടിയോളമായതായാണ് നാട്ടില്‍ മിക്കവരുടേയും അനുഭവം. എന്നിട്ടും കെഎസ്‌ഇബി വന്‍ നഷ്ടത്തിലും സാമ്പത്തിക പ്രതിസന്ധിയിലുമാണത്രേ!
ഒരു വര്‍ഷമായി ഭരിക്കുന്ന ഇപ്പോഴത്തെ മന്ത്രി മാത്രമല്ല, അതിനുമുന്‍പ് വര്‍ഷങ്ങളോളം ഈ വകുപ്പ് ഭരിച്ച കഴിവുകെട്ട വിടുവായനായ മന്ത്രിയും ഈയവസ്ഥക്ക് ഉത്തരവാദിയാണ്. അയാളുടെ ഭരണകാലത്തേക്കുറിച്ച്‌ നിറം പിടിപ്പിച്ച വര്‍ണ്ണനകളുമായി അന്ന് വാഴ്ത്തുപാട്ടുകള്‍ രചിച്ച പാര്‍ട്ടി അടിമകള്‍ ഇപ്പോള്‍ പുതിയ ക്യാപ്‌സ്യൂളുകളുമായി രംഗത്തിറങ്ങുമായിരിക്കും. കാത്തിരിക്കാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം : ഗുരുവായൂരിൽ 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക്...

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 25 മുതൽ 28 വരെ രാവിലെ...

കേരളത്തിലെ ഉയർന്ന ഉൽപ്പാദനച്ചെലവ് ; 2027 സീസണിൽ കൊപ്രയ്ക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിക്കണം :...

0
തിരുവനന്തപുരം: കേരളത്തിലെ നാളികേര കർഷകർ നേരിടുന്ന ഉയർന്ന ഉൽപ്പാദനച്ചെലവും വരുമാനത്തിലെ കുറവും...

ഗുജറാത്ത് 12 മണിക്കൂർ ജോലിയിലേക്ക് ; ആഴ്ചയിൽ 48 മണിക്കൂർ ജോലി : പ്രതിഷേധം

0
അഹമ്മദാബാദ് : പുതിയ തൊഴിൽനിയമങ്ങളുടെ ഭാഗമായി സാനന്ദിലെ മൈക്രോൺ സെമികണ്ടക്ടർ ചിപ്പ്...

ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം ; കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് സൂചന

0
ചെന്നൈ : കേന്ദ്ര മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഡി.എം.കെ.യെ...