നടിയെ ​ആക്രമിച്ച കേസില്‍ വീണ്ടും അന്വേഷണം ; റിപ്പോര്‍ട്ട് 20ന്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വീണ്ടും അന്വേഷണം. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ അടുത്തിടെ നടത്തിയ വെളിപ്പെടുത്തല്‍ സംബന്ധിച്ചാണ് അന്വേഷിക്കുക. അന്വേഷണ റിപ്പോര്‍ട്ട് ഈ മാസം 20ന് സമര്‍പ്പിക്കാന്‍ വിചാരണ കോടതി ഉത്തരവിട്ടു. കേസ് വീണ്ടും 20ന് കോടതി പരിഗണിക്കും. വിചാരണ നിര്‍ത്തിവെയ്ക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അന്ന് കോടതി പരിഗണിക്കും.

അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും വിചാരണ നിര്‍ത്തിവെയ്ക്കണോ എന്ന കാര്യം തീരുമാനിക്കുക. വിചാരണ നിര്‍ത്തിവെയ്ക്കണം ബാലചന്ദ്രയുടെ വെളിപ്പെടുത്തലില്‍ തുടരന്വേഷണം വേണം എന്നീ ആവശ്യങ്ങളാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചിരുന്നത്. അന്വേഷണത്തിന് കോടതി അനുമതി നല്‍കി. മറ്റു കാര്യങ്ങള്‍ 20ന് തീരുമാനിക്കും.

റിപ്പോര്‍ട്ടര്‍ ടിവിയോടാണ് ബാലചന്ദ്രകുമാര്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായ വെളിപ്പെടുത്തല്‍ നടത്തിയത്. തുടര്‍ന്ന് ഇദ്ദേഹത്തില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. ഇതിന്റെ വിവരങ്ങള്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. ഇനി വിശദമായ അന്വേഷണം നടത്താനാണ് സമയം അനുവദിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...