നടന്‍ ഉണ്ണി മുകുന്ദന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : നടന്‍ ഉണ്ണി മുകുന്ദന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്. താരം ആദ്യമായി നിര്‍മ്മിച്ച്‌ ജനുവരി 14ന് തിയേറ്ററില്‍ എത്തുന്ന ‘മേപ്പടിയാന്‍’ എന്ന സിനിമയുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനാണ് റെയ്ഡ് നടത്തിയത്. ഉണ്ണി മുകുന്ദന്റെ നിര്‍മ്മാണ കമ്പനിയായ ഉണ്ണി മുകുന്ദന്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം വിഷ്ണു മോഹന്‍ ആണ് സംവിധാനം ചെയ്യുന്നത്. അതേസമയം നേരത്തെ നിര്‍മ്മാതാക്കളായ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ബാബു എന്നിവരുടെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ആദായ നികുതി വകുപ്പിന്റെ ടി.ഡി.എസ് വിഭാഗം ആണ് പരിശോധന നടത്തിയത്. നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂര്‍ , ആന്റോ ജോസഫ് , ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരോട് ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ ഇവര്‍ കൃത്യമായ രേഖകളുമായി ഓഫീസില്‍ നേരിട്ട് ഹാജരായിരുന്നു.

ഇവര്‍ നിര്‍മ്മിച്ച വിവിധ ചിത്രങ്ങള്‍ ഒ.ടി ടി പ്ലാറ്റ് ഫോമുകള്‍ക്ക് വിറ്റതുമായി ബന്ധപ്പെട്ട രേഖകളും മറ്റു വിവരങ്ങളും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീര്‍വാദ് ഫിലിംസിന്റെ ഓഫീസ്, ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, ആന്റോജോസഫിന്റെ ഓഫീസുകളിലാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി രേഖകള്‍ പരിശോധിച്ചത്. പുതിയതായി നിര്‍മ്മാണ രംഗത്തേക്ക് വരുന്നവരുടെ സമീപകാലത്തെ വരുമാനവും ഇടപാടുകളും നികുതി ഇടപാടുകളും പരിശോധന പരിധിയിലുണ്ടെന്നാണ് ആദായനികുതി വകുപ്പ് നല്‍കുന്ന സൂചന. പല രീതിയില്‍ ലഭിക്കുന്ന വരുമാനത്തിന് നികുതിയടച്ചോ എന്ന് കൂടി ആദായനികുതി വകുപ്പ് സൂചന നല്‍കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...

എഴുകുംവയൽ ഇരട്ടക്കൊലപാതകം ; പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

0
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...