നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയ സാക്ഷി സാഗര്‍ വിന്‍സന്റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയ സാക്ഷി സാഗര്‍ വിന്‍സന്റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബ്ബിലായിരുന്നു ചോദ്യം ചെയ്യല്‍. നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷികളിലൊരാളാണ് കാവ്യാ മാധവന്റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന സാഗര്‍. നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം പള്‍സര്‍ സുനിയും കൂട്ടുപ്രതി വിജീഷും ലക്ഷ്യയിലെത്തിയെന്ന് തെളിയിക്കാനുള്ള സാക്ഷിയായ സാഗര്‍ വിചാരണ ഘട്ടത്തില്‍ മൊഴി മാറ്റി കൂറുമാറിയിരുന്നു. സാഗര്‍ വിന്‍സന്റിനെ പ്രതിഭാഗം സ്വാധീനിച്ചെന്നും ആലപ്പുഴയിലെ ഹോട്ടലില്‍ വെച്ചാണ് ഇതിനുള്ള നീക്കങ്ങള്‍ നടത്തിയതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തില്‍ കൂറുമാറിയ നിരവധി സാക്ഷികളെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായാണ് സാഗര്‍ വിന്‍സന്റിനെയും ആലുവ പോലീസ് ക്ലബില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. സംഭവത്തിന് ശേഷം ലക്ഷ്യയിലെത്തിയ നാലാം പ്രതി വിജീഷ് ദിലീപോ, കാവ്യയോ അവിടെയുണ്ടോയെന്ന് അന്വേഷിച്ചെന്നായിരുന്നു സാഗറിന്റെ മൊഴി. നടിയെ ആക്രമിച്ച കേസില്‍ മറ്റൊരു സാക്ഷി കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായാണ് സാഗര്‍ വിന്‍സന്റിനെ ചോദ്യം ചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മെഡിക്കൽ സ്റ്റോറുകൾക്ക് രമേശ് ചെന്നിത്തലയുടെ മുന്നറിയിപ്പ് ; കുറിപ്പടിയില്ലാതെ വേദന സംഹാരികളോ സിറിഞ്ചോ നൽകരുത്

0
കൊച്ചി: മരുന്ന് കുറിപ്പടി ഇല്ലാതെ സിറിഞ്ചും വേദനസംഹാരികളും നൽകരുതെന്ന് ആഭ്യന്തര മന്ത്രി...

ഗുരുമന്ദിരത്തിലെ വഞ്ചി മോഷണം : പ്രതിയെ റാന്നി പോലീസ് പിടികൂടി

0
റാന്നി : ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വഞ്ചികളും ഓട്ടുപാത്രങ്ങളും മോഷ്ടിക്കുന്ന പ്രതിയെ പോലീസ്...

ശബരിമല സീസണിലേക്ക് 600 ബസുകൾ വാടകയ്ക്കെടുക്കാൻ കെഎസ്ആർടിസി ; ടെണ്ടർ ക്ഷണിച്ചു

0
തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവ സീസണിലേക്ക് സർവീസ് നടത്തുന്നതിനായി ബസുകൾ വാടകയ്ക്കെടുക്കാൻ...

മേജർ രവിക്ക് വക്കീൽ നോട്ടീസയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

0
തിരുവനന്തപുരം: ന്യൂഡൽഹി ജന്തർമന്തറിലെ വിദ്യാർത്ഥി സമരത്തിനെതിരായ അധിക്ഷേപത്തിൽ മേജർ രവിക്ക് വക്കീൽ...