നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി നല്‍കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി നല്‍കി സുപ്രീംകോടതി. ആറ് മാസം കൂടി സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട വിചാരണ കോടതി ജഡ്ജിയുടെ നടപടി കോടതി ശരിവെയ്‌ക്കുകയായിരുന്നു. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നത്.

കഴിഞ്ഞ ജനുവരി മൂന്നാം ആഴ്ചയിലാണ് ഇതു സംബന്ധിച്ച സുപ്രീംകോടതി നിര്‍ദേശം വരുന്നത്. ജൂലായ് മാസത്തോടെ വിചാരണ പൂര്‍ത്തിയാവേണ്ടതായിരുന്നു. എന്നാല്‍ ലോക്ക്ഡൗണിന്റെ സാഹചര്യത്തില്‍ കോടതി പ്രവര്‍ത്തിക്കാനായില്ല. വിചാരണ നടപടികള്‍ ഈ സമയം കൃത്യമായി മുമ്പോട്ട് കൊണ്ടുപോകാനുമായില്ല.

ഈ സാഹചര്യത്തില്‍ ആറ് മാസത്തേക്ക് കൂടി വിചാരണ നടപടികള്‍ നീട്ടാന്‍ അനുവദിക്കണമെന്നാണ് ജഡ്ജി ആവശ്യപ്പെട്ടിരുന്നത്. സുപ്രീംകോടതി രജിസ്ട്രിക്ക് ഇത് സംബന്ധിച്ച്‌ കത്ത് ശനിയാഴ്ചയാണ് അദ്ദേഹം കൈമാറിയത്. വിചാരണ സ്റ്റേ ചെയ്യണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...