വിദേശത്തു നിന്നും ഇന്ത്യയിലേക്ക് വരുന്ന പ്രവാസി യാത്രക്കാര്‍ക്കുള്ള പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : വിദേശത്തു നിന്നും ഇന്ത്യയിലേക്ക് വരുന്ന പ്രവാസി യാത്രക്കാര്‍ക്കുള്ള പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ചു. ഓഗസ്റ്റ് 8 മുതല്‍ ഇത് നടപ്പില്‍ വരും. എല്ലാ യാത്രക്കാരും അവരുടെ മൊബൈല്‍ ഉപകരണങ്ങളില്‍ ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം.

കോവിഡ് നെഗറ്റീവ് പരിശോധന ഫലം സമര്‍പ്പിക്കുന്നവര്‍ക്കും, രോഗികള്‍ക്കും, ഗര്‍ഭിണികള്‍ക്കും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ ഇളവ് നല്‍കുന്നതാണ് പുതിയ മാര്‍ഗ നിര്‍ദേശം. എയര്‍ ഇന്ത്യയാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. യാത്രക്കാര്ക്ക് ക്വാറന്റൈനില് അനുവദിച്ചിരിക്കുന്ന ഇളവുകളാണ് ഇതില് പ്രധാനം.

പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ

എല്ലാ യാത്രക്കാരും യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ (മൂന്ന് ദിവസം) മുമ്പ്‌ newdelhiairport.in എന്ന വെബ്സൈറ്റില് സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം സമർപ്പിക്കണം.

ഇന്ത്യയിലെത്തിയാല്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ഇതില്‍ ഏഴ് ദിവസം പണം നല്കിയുള്ള ഇന്സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനും ഏഴ് ദിവസം സ്വന്തം വീടുകളില്‍ ക്വാറന്റൈനുമാണ്.

യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂര്‍ മുമ്പ്‌ വരെ നടത്തിയ ആര്‍.ടി.പിസിആര്‍ ടെസ്റ്റില് കോവിഡ് ഫലം നെഗറ്റീവുള്ളവര്‍ ഇന്സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് നിർബന്ധമില്ല.

ഇളവ് ആവശ്യമുള്ളവര്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ്‌ വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. ഇളവ് അനുവദിക്കുന്നതിൽ അന്തിമ തീരുമാനം സർക്കാര്‍ അധികൃതർക്കായിരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

എൽപിജി വിതരണ ശൃംഖല വിപുലീകരിക്കാൻ വൻ പദ്ധതി; 7000 കോടി നിക്ഷേപവുമായി ഗെയ്‌ൽ

0
ന്യൂഡൽഹി : രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 1800 കിലോമീറ്റർ നീളമുള്ള...