കാവ്യ മാധവനെ നാളെ ചോദ്യം ചെയ്തേക്കില്ല ; തുടർനടപടിയിൽ നിയമോപദേശം തേടി അന്വേഷണ സംഘം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യാ മാധവനെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തേക്കില്ല. ആലുവയിലെ വീട്ടില്‍ വെച്ച്‌ കാവ്യയെ ചോദ്യം ചെയ്യേണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. തുടര്‍ നടപടികളുടെ കാര്യത്തില്‍ അന്വേഷണസംഘം നിയമോപദേശം തേടിയിട്ടുണ്ട്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു ക്രൈംബ്രാഞ്ച് കാവ്യക്ക് നല്‍കിയ നിര്‍ദേശം. എന്നാല്‍ തിങ്കളാഴ്ച അസൗകര്യമുണ്ടെന്നും ബുധനാഴ്ച ഹാജരാകാം എന്നും കാവ്യ അറിയിച്ചിരുന്നു. സാക്ഷിയായ സ്ത്രീക്ക് സൗകര്യപ്രദമായ ഇടത്തില്‍ പോലീസ് എത്തണമെന്നാണ് നിയമം. ആലുവയിലെ ദിലീപിന്‍റെ വീട്ടില്‍ വെച്ച്‌ ചോദ്യം ചെയ്യാമെന്നായിരുന്നു കാവ്യ അറിയിച്ചത്. എന്നാല്‍ ഇത് വേണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ചോദ്യം ചെയ്യാനാണ് നേരത്തെ തീരുമാനിച്ചത്. എ.ഡി.ജി.പി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം ആലുവയിലെ പോലീസ് ക്ലബ്ബില്‍ യോഗം ചേര്‍ന്ന് കാവ്യയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നാണ് നാളെ ചോദ്യം ചെയ്യേണ്ടതില്ലെന്ന നിലപാടില്‍ എത്തിച്ചേര്‍ന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരി ഭര്‍ത്താവ് സുരാജിനെയും നാളെ ചോദ്യം ചെയ്യും. ഇതിനായി ഇരുവര്‍ക്കും ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...

കോളേജുകളിൽ‌ ‘അതിഥി’ വിദ്യാർഥികളെത്തും ; പഠനവും ജീവിതച്ചെലവും സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ഭീഷണി ; കാമുകനെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു

0
ലക്നൗ: കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച...

കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ സർവീസ് ഇന്ന് മുതൽ

0
തിരുവനന്തപുരം: ദീർഘദൂര യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ളതും സുരക്ഷിതവുമായ യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി...