നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യമന്ത്രി ഇരുട്ട് കൊണ്ട് ഓട്ടയടക്കുകയാണെന്ന് വിമന്‍ ജസ്റ്റിസ് മൂവ്‍മെന്റ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യമന്ത്രി ഇരുട്ട് കൊണ്ട് ഓട്ടയടക്കുകയാണെന്ന് വിമന്‍ ജസ്റ്റിസ് മൂവ്‍മെന്റ്. ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്ന സര്‍ക്കാര്‍ സമീപനം തിരിച്ചറിഞ്ഞത് കൊണ്ടാണ് അതിജീവിത വീണ്ടും കോടതിയെ സമീപിക്കേണ്ടി വന്നത്. അതൊന്നും ഇങ്ങോട്ടേശില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തീര്‍ത്തും നിരുത്തരവാദപരമാണെന്ന് വിമന്‍ ജസ്റ്റിസ് മൂവ്‍മെന്റ് സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ് പറഞ്ഞു. കേസില്‍ തുടരന്വേഷണം അവസാനിപ്പിച്ച്‌ അന്തിമ റിപ്പോര്‍ട്ട് നല്കാനുള്ള സര്‍ക്കാര്‍ നീക്കം ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണ്. സ്ത്രീ പീഡനക്കേസുകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് സര്‍ക്കാറിന്റെ ഒത്തുകളി മൂലമാണെന്നും ഇതിനെതിരെ വ്യാപക പ്രതിഷേധമുയരണമെന്നും ജബീന ഇര്‍ഷാദ് കൂട്ടിച്ചേര്‍ത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...