നായയെ കുളിപ്പിക്കാനായി വീടിനടുത്തുള്ള പാറമടയിലിറങ്ങിയ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : നായയെ കുളിപ്പിക്കാനായി വീടിനടുത്തുള്ള പാറമടയിലിറങ്ങിയ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. ചിറ്റൂര്‍ തേനാരി കല്ലറാംകോട് വീട്ടില്‍ ശിവരാജന്റെ മകള്‍ ആര്യയാണ് (15) മരിച്ചത്. ചിറ്റൂര്‍ ഗവ.വിക്ടോറിയ ഗേള്‍സ് ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. വീടിനുപിന്നിലുള്ള പാറമടയില്‍ കൂട്ടുകാരോടൊപ്പമെത്തിയ കുട്ടി നായയെ കുളിപ്പിക്കുന്നതിനിടെ കാല്‍ വഴുതി പാറമടയില്‍ വീഴുകയായിരുന്നു. ഒപ്പമുള്ളവരുടെ നിലവിളികേട്ട് സമീപത്തെ കടവില്‍ കുളിക്കാനെത്തിയവര്‍ ഓടിയെത്തിയാണ് ആര്യയെ കരയ്‌ക്കെത്തിച്ചത്. ഉടനെ കൊഴിഞ്ഞാമ്പാറ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. പാലക്കാട് കസബ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അമ്മ : പ്രഭ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...