സെര്‍വിക്കല്‍ ക്യാൻസര്‍ ബാധിച്ച് നടി ഡോളി സോഹി അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : സെർവിക്കൽ ക്യാൻസർ ബാധിതയായ സീരിയല്‍ നടി ഡോളി സോഹി അന്തരിച്ചു. ഏറെ കാലമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന ഡോളി ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. 48 വയസ്സായിരുന്നു. ഡോളിയുടെ സഹോദരിയും സീരിയല്‍ നടിയുമായ അമന്‍ ദീപ് സോഹിയും ഇന്നലെ മരിച്ചിരുന്നു. മ‍ഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇതിന് പിറ്റേന്നാണ് ഡോളിയുടേയും മരണം. ഡോളിയുടേയും അമാന്‍ ദീപയുടേയും സഹോദരൻ മനു സോഹിയാണ് സഹോദരിമാരുടെ മരണം അറിയിച്ച് രംഗത്തെത്തിയത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ സഹോദരിമാരെ നഷ്ടപ്പെടുകയായിരുന്നുവെന്നും അതില്‍ കുടുംബം തകർന്നുവെന്നും സഹോദരന്‍ പറയുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരിക്കും ഡോളിയുടെ സംസ്കാര ചടങ്ങുകളെന്നും സഹോദരന്‍ പറഞ്ഞു.

മുംബൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു ഇരുവരും. ചികിത്സയിലിരിക്കെ അമാന്‍ ദീപ് ഇന്നലേയും ഡോളി ഇന്ന് പുലര്‍ച്ചെ നാല് മണിക്കും മരിച്ചു. കഴിഞ്ഞ വർഷം കീമോതെറാപ്പി സെഷനുശേഷം ഡോളി ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയ്ക്കും എല്ലാവർക്കും നന്ദിയെന്ന് പറഞ്ഞു കൊണ്ടായിരുന്നു ഫോട്ടോയ്ക്കൊപ്പമുള്ള കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. ഈയിടെയായി ജീവിതം ഒരു റോളർ കോസ്റ്ററാണ് എന്നാൽ അതിനോട് പോരാടാനുള്ള കരുത്ത് നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങളുടെ യാത്ര എളുപ്പമാകുമെന്നും ഡോളി സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചിരുന്നു. എന്നാല്‍ ശ്വാസ കോശത്തിലേക്കും ക്യാന്‍സര്‍ പടര്‍ന്നതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ പ്രേക്ഷക കൂട്ടായ്മ ഏഴാമത് ക്യാപ്റ്റൻ രാജു പുരസ്കാരം നടൻ വിജയരാഘവന്

0
പത്തനംതിട്ട : അനശ്വര നടൻ ക്യാപ്റ്റൻ രാജുവിൻ്റെ പേരിൽ സിനിമ പ്രേക്ഷക...

പുതമൺ പാലത്തിന്‍റെ അപ്രോച്ച് റോഡിലെ വിള്ളൽ അടച്ചു : വാഹനഗതാഗതം പുനഃസ്ഥാപിച്ചു

0
റാന്നി : പുതമൺ പാലത്തിന്‍റെ അപ്രോച്ച് റോഡിൽ കാണപ്പെട്ട വിള്ളലുകൾ പൂർണ്ണമായും...

ഇരട്ട അര്‍ബുദം ബാധിച്ച വിദ്യാര്‍ഥിനിക്ക് ചികിത്സ ധനസഹായം കൈമാറി

0
കലഞ്ഞൂർ : ഇരട്ട അർബുദം ബാധിച്ച് ആര്‍.സി.സി യിൽ ചികിത്സയില്‍ കഴിയുന്ന...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയില്‍

0
പെരുനാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാള്‍ പിടിയില്‍. പെരുനാട്...