കേന്ദ്ര കഥാപാത്രമാകാൻ ജുവൽ മേരി ; ‘ക്ഷണിക’ത്തിന്റെ ഷൂട്ടിം​ഗ് പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

വാഗത സംവിധായകനായ രാജീവ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ക്ഷണികം’ എന്ന ചലച്ചിത്രം തിരുവനന്തപുരത്തും വാഗമണ്ണിലുമായി ചിത്രീകരണം പൂർത്തിയാക്കി. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി, സുരേഷ് ഗോപി, ജയസൂര്യ , ജോജു ജോർജ് തുടങ്ങിയ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തു. ജുവൽ മേരിയാണ് ചിത്രത്തിലെ നായിക.

സുപ്രിയ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ജുവൽ മേരി സിനിമയിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ രാകേഷ് എന്ന നായക കഥാപാത്രമായി എത്തുന്നത് പുതുമുഖ നടനായ രൂപേഷ് രാജാണ്. നന്ദലാൽ കൃഷ്ണമൂർത്തി , മീര നായർ ,സ്മിത അമ്പു എന്നീ മുൻനിര താരങ്ങളോടൊപ്പം രോഹിത്ത് നായർ, ഓസ്റ്റിൻ, ഹരികൃഷ്ണൻ തുടങ്ങി ഒട്ടനവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

കെ എസ്‌ ചിത്രയും, കെ എസ് ഹരിശങ്കറും ഓരോ പാട്ടുകൾ പാടിയിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഡോ. വി റ്റി സുനിലും വരികൾ എഴുതിയിരിക്കുന്നത് ഡോ ഷീജ വക്കവും ആണ്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് സാംസൺ സിൽവയാണ്.

റിയൽ സ്റ്റോറി ആസ്പദമാക്കി ദീപ്തി നായറുടെ കഥയ്ക്കും തിരക്കഥയ്ക്കും ക്യാമറ ചലിപ്പിച്ചിരിക്കുന്നത് അരവിന്ദ് അനിൽ ആണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പരിമിതമായ ക്രൂവിൽ ആണ് ആർ പ്രൊഡക്ഷൻ ഫാമിലി ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രം ഒക്ടോബറിൽ റിലീസ് ചെയ്യാൻ സാധിക്കുമെന്നാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...