നടി കീർത്തി സുരേഷ് വിവാഹിതയായി

For full experience, Download our mobile application:
Get it on Google Play

നടി കീർത്തി സുരേഷും ആന്‍റണി തട്ടിലും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഗോവയിൽ വച്ചായിരുന്നു വിവാഹം. 15 വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് കൊച്ചി സ്വദേശിയായ ആന്‍റണി തട്ടിലും കീര്‍ത്തിയും വിവാഹിതരാകുന്നത്. തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ നടി പങ്കുവെച്ചു. പരമ്പരാ​ഗത രീതിയിൽ വധുവായി അണിഞ്ഞൊരുങ്ങിയാണ് കീർത്തി ചടങ്ങിനെത്തിയത്. മഞ്ഞയിൽ പച്ചബോർഡറുള്ള പട്ടുപുടവയാണ് കീർത്തി ധരിച്ചത്. ദുബായ് കേന്ദ്രീകരിച്ചുള്ള ബിസിനസ്സുകാരനാണ് ആന്റണി തട്ടില്‍. നിര്‍മാതാവ് സുരേഷ് കുമാറിന്‍റെയും നടി മേനകയുടെയും ഇളയ മകളായ കീര്‍ത്തി പ്രിയന്‍ ചിത്രമായ ‘ഗീതാഞ്ജലി’യിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് തമിഴിലും തെലുങ്കിലുമടക്കം തിരക്കേറിയ താരമായി. മഹാനടിയെന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും താരം സ്വന്തമാക്കിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം ; പ്രതിയെ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധം

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത്...

നടൻ ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ

0
ഇരിങ്ങാലക്കുട : ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി...

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

0
കണ്ണൂർ : വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ രണ്ടാം പ്രതിയായ ഡിവൈഎഫ്‌ഐ...

നമ്മുടെ നാട്ടിൽ നടക്കുന്നത് അടിയന്തരാവസ്ഥ ; വിദ്യാർഥി പ്രതിഷേധത്തെ പിന്തുണച്ച് ജോജു ജോർജ്

0
ഡൽഹി : ജന്തർമന്തറിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജോജു...