ന്യൂഡല്‍ഹി : നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.
കേസിന്റെ നടപടികൾ വൈകിപ്പിക്കാൻ ശ്രമിച്ചത് ദിലീപ് എന്നും ജഡ്ജി മോശം പരാമർശം നടത്തിയെന്നും സർക്കാരിന്റെ അഭിഭാഷകൻ കോടതിയില്‍ വാദിച്ചു. കോടതി വിവേചന പരമായാണ് പെരുമാറുന്നതെന്നും സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ വാദിച്ചു.
കോടതി മാറ്റം പ്രായോഗികമല്ലെന്നും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നത് ആവശ്യപ്പെടാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിചാരണ കോടതി മാറ്റാനാകില്ലെന്ന് നിലപാടെടുത്ത സുപ്രീംകോടതി പ്രോസിക്യൂട്ടറെ മാറ്റാൻ അനുമതി നൽകി. സർക്കാർ ആവശ്യം കോടതി അംഗീകരിച്ചു.