കോട്ടയത്ത് കാണാതായ അമ്മയും മകളും കുളത്തില്‍ മരിച്ചനിലയില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പനച്ചിക്കാട് പള്ളത്രയിൽനിന്ന് കാണാതായ അമ്മയെയും മകളെയും കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മാടപ്പള്ളി കരോട്ടുവീട്ടിൽ വത്സമ്മ(ഓമന-59) മകൾ ധന്യ(37) എന്നിവരെയാണ് പനച്ചിക്കാട് പുലിയാട്ടുപാറ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്ച പുലർച്ചെ മുതലാണ് ഇരുവരെയും കാണാതായത്. തിരച്ചിൽ നടക്കുന്നതിനിടെ ചൊവ്വാഴ്ച പുലർച്ചെയാണ് കുളത്തിൽ വത്സമ്മയുടെ മൃതദേഹം കണ്ടത്. പിന്നാലെ മകളുടെ മൃതദേഹവും കണ്ടെടുത്തു. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കടബാധ്യതയെ തുടർന്നുള്ള കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വീട്ടിൽനിന്ന് കണ്ടെടുത്ത കുറിപ്പിൽ സൂചിപ്പിച്ചതായും വിവരമുണ്ട്.

ചിങ്ങവനം പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...