നടിയെ ആക്രമിച്ച കേസ് ; ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞ് സംവിധായകന്‍ റാഫി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ ആക്രമിച്ച കേസ് അനേഷിച്ച ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞ് സംവിധായകന്‍ റാഫി. ബാലചന്ദ്ര കുമാര്‍ നല്‍കിയ ശബ്ദ സാമ്പിളില്‍ നിന്നും ദീലിപിന്റെ ശബ്ദം തിരിച്ചറിയുന്നതിനായി അന്വേഷണ സംഘം വിളിപ്പിക്കുകയായിരുന്നു. എസ്.പി യുടെ ക്യാബിനില്‍ വച്ച്‌ എല്ലാ ശബ്ദരേഖയും പ്രതികളെ കേള്‍പ്പിച്ചശേഷമാണ് ദിലീപിന്റെ ശബ്ദം റാഫി തിരിച്ചറിഞ്ഞത്. മറ്റ് പ്രതികളുടെ ശബ്ദം തിരിച്ചറിയാന്‍ ഇവരുടെ അടുത്ത സുഹൃത്തുക്കളെ ചൊവ്വാഴ്ച വിളിച്ചു വരുത്തും. എന്നാല്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിനെ വിളിച്ചുവരുത്താത്തത് സാക്ഷിയുടെ സംരക്ഷണം ഉദ്ദേശിച്ചാണ്. ആദ്യം ബാലചന്ദ്രകുമാറിനെ കൂടി വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ പ്രതികള്‍ക്ക് മുന്നില്‍ ബാലചന്ദ്ര കുമാറിനെ ഇരുത്തുന്നത് ശരിയല്ല. ഹൈക്കോടതി വിധിക്ക് ശേഷം ബാലചന്ദ്ര കുമാറിനെ വിളിപ്പിക്കുമെന്നും ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി.

മൂന്നാം ദിവസമായ ഇന്നും ചോദ്യം ചെയ്യല്‍ തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ 11 മണിക്കൂറോളമാണ് ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. വ്യാഴാഴച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ കേസിന്റെ അന്വേഷണ പുരോഗതിയും ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങളും നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിശോധിച്ചശേഷമാകും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കുക. അതേസമയം കേസിലെ ആറ് പ്രതികളില്‍ ഒരാളെ മാപ്പ് സാക്ഷിയാക്കാന്‍ സാധ്യതയെന്ന് സൂചന. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ്, ഡ്രൈവര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുന്നത്. ഇതില്‍ അപ്പു, ബൈജു എന്നിവരിലാരെയെങ്കിലും മാപ്പുസാക്ഷിയാക്കി മറ്റ് പ്രതികള്‍ക്കെതിരെയുള്ള ശക്തമായ തെളിവ് നല്‍കാനാണ് നടപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

0
ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി...

മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം

0
മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം. വി.എസ്...

സെന്‍സസ് പ്രക്രിയയിലൂടെ എന്‍പിആര്‍ തയ്യാറാക്കുന്നതിനുള്ള അജണ്ടകള്‍ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകടത്തുകയാണെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: സെന്‍സസ് പ്രക്രിയയിലൂടെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തയ്യാറാക്കുന്നതിനുള്ള...

ലോക്ഭവന് മുന്നില്‍ വഴിയാത്രക്കാരന്‍ കുഴഞ്ഞുവീണു

0
തിരുവനന്തപുരം: ലോക്ഭവനു മുന്നിലെ റോഡില്‍ കുഴഞ്ഞുവീണ വഴിയാത്രക്കാരന് അടിയന്തര സഹായവുമായി...