നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ചോർന്നുവെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോര്‍ന്നുവെന്ന പരാതിയില്‍ ഹൈക്കോടതി വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. വിജിലന്‍സ് രജിസ്ട്രാറുടെ നിര്‍ദേശ പ്രകാരം ഡിവൈഎസ്പി ജോസഫ് സാജുവിനാണ് അന്വേഷണ ചുമതല. ആക്രമിക്കപ്പെട്ട നടിയുടെ പരാതിയിലാണ് അന്വേഷണം. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് നടിയെ ആക്രമിച്ച്‌ പകര്‍ത്തിയ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്നാണ് നേരത്തെ ആരോപണം ഉയര്‍ന്നത്. ഇതിനെ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ചീഫ് ജസ്റ്റിസുമാര്‍ എന്നിവര്‍ക്ക് നടി പരാതി നല്‍കിയിരുന്നു. ദൃശ്യങ്ങള്‍ വിദേശത്തുള്ളവര്‍ ഉള്‍പ്പെടെ പലരുടെയും കൈവശമുണ്ടെന്നും പരാതിയില്‍ ആരോപണമുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മൻമോഹൻ സിങ്ങിന് ക്ലീൻ ചിറ്റ്

0
ന്യൂഡൽഹി : കൽക്കരി കുംഭകോണ കേസിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്...

പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തു

0
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തു....

യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ

0
തിരുവനന്തപുരം:കേരളത്തിലെ പൊലീസ് സംഘടനകളെ ഏകപക്ഷീയമായി പുനഃസംഘടിപ്പിക്കാനും അതുവഴി സേനയെ പൂർണ്ണമായി ഭരണകൂടത്തിന്റെ...

ലക്ഷ്‍മിപ്രിയയ്‍ക്കെതിരായ പരാതി , ഹൈക്കോടതിയെ സമീപിച്ച് നടി അൻസിബ

0
കൊച്ചി : സമൂഹമാധ്യമത്തിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി ലക്ഷ്‍മി...