നടി ഷംന കാസിമിനെ തട്ടിക്കൊണ്ടു പോയ കേസിൽ 10 പ്രതികളും ഹാജരാകണo : കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയിൽ ചെയ്തു മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടു പോയി തടങ്കലിലാക്കാൻ ശ്രമിച്ച കേസിൽ ഹെയർ സ്റ്റൈലിസ്റ്റ് ഹാരിസും ഷംനയ്ക്ക് വിവാഹാലോചനയുമായി എത്തിയ റഫീഖും അടക്കം 10 പ്രതികളും ഹാജരാകണമെന്ന് എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഉത്തരവ്.

പ്രതികളായ റഫീഖ് (റാഫി/അൻവർ), മുഹമ്മദ് ഷെരീഫ്, രമേശ്, അഷ്റഫ്, അബ്ദുൽ സലാം, മുഹമ്മദ് ഹാരീസ്, റഹീം, കെ.കെ.അബൂബക്കർ, നജീബ് രാജ, ജാഫർ സാദിഖ് എന്നിവർ ഡിസംബർ 12നു ഹാജരാകണമെന്നാണ് ജില്ലാ ജഡ്ജി ഹണി എം.വർഗീസിന്റെ ഉത്തരവ്. സ്വർണക്കടത്തെന്ന ആവശ്യവുമായാണു ഷംനയെ സംഘം സമീപിച്ചത്. ഇതിനു ഷംന തയാറാകാതിരുന്നതോടെ ഹാരിസ്, റഫീഖ്, ഷെരീഫ് എന്നിവർ വിവാഹത്തട്ടിപ്പ് ആസൂത്രണം ചെയ്യുകയായിരുന്നെന്നു പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...

കരുവാറ്റ കൊലപാതകം ; മുത്തച്ഛനെ കൊല്ലാൻ 13കാരി തന്ത്രങ്ങൾ മെനഞ്ഞത് ദിവസങ്ങളെടുത്ത്

0
ആലപ്പുഴ: കരുവാറ്റയിൽ മുത്തച്ഛനെ കൊല്ലാനുള്ള തന്ത്രങ്ങൾ മെനയാൻ 13കാരി എടുത്തത് ദിവസങ്ങൾ...

മാസപ്പടിക്കേസ് ; ഇഡി നടപടികളെ രാഷ്ട്രീയമായി നേരിടാന്‍ സിപിഎം

0
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ മകൾ ടി.വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി...

ആലപ്പുഴ അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു

0
ആലപ്പുഴ: അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു. അമ്പലപ്പുഴ വടക്ക്...