കണ്ണൂർ : കെ കെ ശൈലജയുടെ ആത്മകഥ കണ്ണൂർ സർവകലാശാല സിലബസിൽ ഉള്‍പ്പെടുത്തിയതിനെ ന്യായീകരിച്ച് അഡ്‌ഹോക്ക് കമ്മിറ്റി. ഒരു പുസ്തകം പുറത്തിറങ്ങിയാൽ ആര് വായിക്കണം വായിക്കരുത് എന്ന് പറയാനികില്ല എന്ന് അഡ്ഹോക് കമ്മിറ്റി കണ്‍വീനർ എൻ സി ബിജു പറഞ്ഞു. സർവകലാശാലയ്ക്ക് സിലബസ് പരിശോധിക്കാം. കൊളോണിയൽ കാലത്തെ മാറ്റി നിർത്തിയാണ് സിലബസ് തയ്യാറാക്കിയത്. പ്രാദേശികമായ വ്യക്തിത്വങ്ങളെ കൂടുതൽ ഉള്‍ക്കൊള്ളിച്ചത് ഇതിനാലാണെന്നും സിലബസ് രാഷ്ട്രീയവത്ക്കരിച്ചിട്ടില്ലെന്നും അഡ്ഹോക് കമ്മിറ്റി കണ്‍വീനർ എൻ സി ബിജു പറഞ്ഞു. പുസ്തകത്തെ പറ്റി ഒരു ധാരണയുമില്ലാത്തവരാണ് ഇപ്പോള്‍ വിമർശിക്കുന്നത്. എഴുത്തുകാരിയുടെ പേരോ പുസ്തകത്തിന്‍റെ തലക്കെട്ടോ നോക്കിയല്ല ആത്മകഥ തെരഞ്ഞെടുത്തത്. കെ കെ ശൈലജയുടെ ആത്മകഥയെ വിമർശിക്കാനും വിദ്യാർത്ഥികള്‍ക്ക് സിലബസിൽ സ്വാതന്ത്ര്യം ഉണ്ടെന്നും എൻ സി ബിജു പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























