മൂന്നാർ : കാട്ടുകൊമ്പന്‍ പടയപ്പ തിരികെ മൂന്നാറിലേക്ക് മടങ്ങുന്നു. നയമക്കാട് എട്ടാംമൈല്‍ ഭാഗത്താണ് പടയപ്പ നിലവില്‍ നിലയുറപ്പിച്ചിട്ടുള്ളത്. മൂന്നാര്‍ മറയൂര്‍ അന്തര്‍ സംസ്ഥാന പാതയിലൂടെയായിരുന്നു പടയപ്പയുടെ രാത്രി യാത്ര. നാശനഷ്ടങ്ങള്‍ വരുത്തിയില്ലെങ്കിലും ആന റോഡിലിറങ്ങിയതോടെ ഗതാഗതം തടസ്സപ്പെട്ടു. കാട്ടുകൊമ്പന്‍ പടയപ്പ മറയൂര്‍ മേഖലയില്‍ നിന്നും തിരികെ മൂന്നാറിലേക്ക് മടങ്ങുന്നതായുള്ള സൂചന നല്‍കിയാണ് ഇപ്പോഴത്തെ യാത്ര. ദിവസങ്ങള്‍ക്ക് മുമ്പ് പടയപ്പ മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയില്‍ ചട്ടമൂന്നാര്‍ ഭാഗത്ത് ഇറങ്ങുകയും ഗതാഗത തടസ്സമുണ്ടാക്കുകയും ചെയ്തിരുന്നു. അതിനും മുമ്പ് പാമ്പന്‍മല ഭാഗത്ത് ഇറങ്ങിയ കാട്ടുകൊമ്പന്‍ മൂന്ന് വീടുകളുടെ മേല്‍ക്കൂരക്ക് നാശം വരുത്തി. കഴിഞ്ഞ ഒന്നര മാസത്തിലധികമായി പടയപ്പ മറയൂര്‍ മേഖലയിലാണ് തമ്പടിച്ചിട്ടുള്ളത്. കഴിഞ്ഞ വേനല്‍ക്കാലത്ത് മൂന്നാര്‍ ടൗണിലേക്കടക്കം പടയപ്പ എത്തിയിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























