ഭിന്നശേഷിക്കാരായ ഗ്രേഷ്മയുടെ ക്ഷേമ പെൻഷൻ നിർത്തി വെച്ച നടപടിയിൽ മാറ്റം വരുത്തി അദാലത്ത് യോ​ഗം

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ഭിന്നശേഷിക്കാരായ ഗ്രേഷ്മയുടെ ക്ഷേമ പെൻഷൻ നിർത്തി വെച്ച നടപടിയിൽ മാറ്റം വരുത്തി അദാലത്ത് യോ​ഗം. ഭിന്നശേഷിക്കാരിയുടെ തടഞ്ഞുവെച്ച പെൻഷൻ നൽകാൻ അദാലത്തിൽ നിർദേശമായി. നോർത്ത് പറവൂർ തേവൻതറ വീട്ടിൽ ടി ടി പുഷ്പൻ അദാലത്ത് വേദിയിൽ എത്തിയത് ഭിന്നശേഷിക്കാരിയായ മകളുടെ തടഞ്ഞുവെച്ച ക്ഷേമ പെൻഷൻ തുടർന്നും കിട്ടണമെന്ന പരാതിയുമായാണ്. 26 വയസുള്ള ഗ്രേഷ്മയ്ക്ക് 2013 മുതൽ ക്ഷേമ പെൻഷൻ ലഭിച്ചു കൊണ്ടിരുന്നതാണ്. എന്നാൽ വരുമാനം കൂടുതലാണെന്ന കാരണം ചൂണ്ടിക്കാട്ടി പെൻഷൻ തടഞ്ഞുവെയ്ക്കുകയും കഴിഞ്ഞ അദാലത്തിൻ മന്ത്രി പി രാജീവിൻ്റെ നിർദേശ പ്രകാരം പ്രശ്നം പരിഹരിച്ചു തടഞ്ഞുവെച്ച പെൻഷൻ ലഭ്യമാക്കുകയും ചെയ്തിരുന്നു.

പിന്നീട് പലവിധ സാങ്കേതിക പ്രശ്നങ്ങളാൽ ക്ഷേമപെൻഷൻ വീണ്ടും തടഞ്ഞു. സാമ്പത്തിക സ്ഥിതി മോശമായതിനാൽ ഭിന്നശേഷിക്കാരിയായ മകളുടെ ചികിത്സയ്ക്കായി പണം കണ്ടെത്തുന്നതിലും ബുദ്ധിമുട്ട് നേരിടുകയാണ് പുഷ്പൻ. ഭാര്യയ്ക്കു മകളെ ഒറ്റയ്ക്കു നോക്കാൻ സാധിക്കാത്തതിനാൽ മറ്റു ജോലികൾക്കു പോകാനും ബുദ്ധിമുട്ടുണ്ടെന്ന് പുഷ്പൻ പറഞ്ഞു. പെൻഷൻ ലഭിച്ചു കൊണ്ടിരുന്നതു വലിയ ആശ്വാസവുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പരാതി കേട്ട ശേഷം പെൻഷൻ തുടർ നടപടിക്കായി ഉദ്യോഗസ്ഥർക്കു നിർദേശം നൽകുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സങ്കുചിത രാഷ്ട്രീയത്തിന് വേദിയാക്കരുത് ; ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്. സങ്കുചിത രാഷ്ട്രീയത്തിന്...

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...