അനന്തുവിന്‍റെ മരണത്തിനിടയാക്കിയ ടിപ്പര്‍ അപകടത്തില്‍ കൈമലര്‍ത്തി അദാനി ഗ്രൂപ്പും പോലീസും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിഴിഞ്ഞത്ത് അനന്തുവിന്‍റെ മരണത്തിനിടയാക്കിയ ടിപ്പർ അപകടത്തിൽ കൈമലർത്തി അദാനി ഗ്രൂപ്പും പോലീസും. അപകടമുണ്ടായത് തുറമുഖ പദ്ധതി പ്രദേശത്തിന് പുറത്തായതിനാൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നാണ് അദാനി ഗ്രൂപ്പിന്‍റെ വാദം. നിയന്ത്രണമുള്ള സമയത്ത് ടിപ്പർ ഓടുന്നത് തടയാറുണ്ടെന്ന് പോലീസ് പറയുമ്പോഴും ഒന്നും നടക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു. അപകടശേഷം ടിപ്പർ കസ്റ്റഡിയിലെടുക്കുന്നതിൽ പോലീസിന് വീഴ്ചയുണ്ടായെന്നും ആക്ഷേപമുണ്ട്. വിഴിഞ്ഞം തുറമുഖത്തേക്കുള്ള ടിപ്പറുകൾ മൂലം അപകടങ്ങൾ തുടർക്കഥയായതോടെയാണ് സ്കൂൾ , കോളേജ് സമയങ്ങളിൽ ഈ മേഖലകളിൽ ടിപ്പർ ഓടുന്നത് ജില്ലാ ഭരണകൂടം കർശനമായി നിരോധിച്ചത്.

രാവിലെ എട്ട് മണി മുതൽ 10 വരെയും വൈകിട്ട് മൂന്ന് മണി മുതൽ അഞ്ച് മണി വരെയുമാണ് നിരോധനം. ഈ നിയന്ത്രണം കാറ്റിൽപ്പറത്തിയാണ് സ്കൂൾ , കോളേജ് സമയങ്ങളിൽ വിഴിഞ്ഞത്ത് ടിപ്പർ തലങ്ങും വിലങ്ങും ഓടുന്നത്. നിരവധി കമ്പനികളാണ് അദാനി ഗ്രൂപ്പിന് വേണ്ടി പാറക്കല്ലുകൾ വിഴിഞ്ഞത്ത് എത്തിക്കുന്നത്. കഴിഞ്ഞദിവസം അപകടമുണ്ടാക്കിയ ടിപ്പർ പ്രവർത്തിക്കുന്നത് തമിഴ്നാട് കമ്പനിയായ വീശാംകോയ്ക്ക് വേണ്ടിയാണ്. ഇത് കൊണ്ടുവരാൻ ട്രാൻസ്പോർട്ട് കമ്പനികളുമായി ഉപകരാറുകളുമുണ്ട്. തുറമുഖത്തിനകത്ത് 10 കി.മീ വേഗതയിൽ മാത്രമാണ് ഈ ടിപ്പറുകൾക്ക് സഞ്ചരിക്കാൻ അനുമതി. അതേ ടിപ്പറുകളാണ് പുറത്ത് മനുഷ്യജീവന് ഒരു വിലയും കൽപ്പിക്കാതെ ചീറിപ്പായുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...