പാരീസ്: മതത്തിന്റെയും വംശത്തിന്റെയും പേരിലുള്ള വിദ്വേഷക്കുറ്റങ്ങൾ ഫ്രാൻസിൽ വർധിച്ചതായി സർക്കാരിന്റെ റിപ്പോർട്ട്. 2023 വർഷത്തിൽ 32 ശതമാനം വർധനയാണ് ഇത്തരം സംഭവങ്ങളിലുണ്ടായത്. ഒക്ടോബറിൽ ഗാസ പ്രതിസന്ധി ആരംഭിച്ചശേഷം വിദ്വേഷക്കുറ്റങ്ങളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് അറിയിച്ചു. 2023ൽ വംശം, ദേശീയത, മതം തുടങ്ങിയവയുമായി ബന്ധപ്പെട്ട് 8,500 കുറ്റകൃത്യങ്ങളാണു പോലീസിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഒക്ടോബർ ഏഴിലെ ഹമാസിന്റെ ഭീകരാക്രമണത്തിനും തുടർന്ന് ഇസ്രയേലിന്റെ തിരിച്ചടിക്കും പിന്നാലെ വിദ്വേഷക്കുറ്റങ്ങളുടെ നിരക്ക് വർധിച്ചു. 2022 ലെ ഒക്ടോബർ-ഡിസംബർ കാലത്തേക്കാൾ ഇരട്ടിയായിട്ടാണ് വർധിച്ചത്. മതത്തിന്റെ അടിസ്ഥാനത്തിൽ കണക്ക് വേർതിരിച്ചു കാണിച്ചിട്ടില്ല. പക്ഷെ, യഹൂദർക്കെതിരേ ആക്രമണം വലിയ തോതിൽ വർധിച്ചതായി അവരുടെ സംഘടനകൾ പറയുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























