ഇസ്രായേലിലെ ഹൈഫ പോർട്ട് ഇനി അദാനിക്ക് സ്വന്തം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇസ്രായേല്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലായിരുന്ന ഹൈഫ തുറമുഖം ശതകോടീശ്വരന്‍ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ സ്വന്തമാക്കി.
കെമിക്കല്‍, ലോജിസ്‌റ്റിക്‌സ് മേഖലയിലെ ഇസ്രായേല്‍ കമ്പനിയായ ഗഡോട്ടുമായി ചേര്‍ന്ന് ടെന്‍ഡറിലൂടെയാണ് അദാനി ഗ്രൂപ്പ് തുറമുഖം ഏറ്റെടുത്തത്. മെഡിറ്ററേനിയന്‍ തീരത്തെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നാണിത്. 70 ശതമാനം ഓഹരികള്‍ അദാനിക്കും ബാക്കി ഗഡോട്ടിനുമാണ് ലഭിക്കുക. 118 കോടി ഡോളറിന്റേതാണ് (9,400 കോടി രൂപ) ഏറ്റെടുക്കല്‍. രണ്ടുവര്‍ഷത്തെ ടെന്‍ഡര്‍ നടപടികള്‍ക്ക് ശേഷമാണ് ഹൈഫ തുറമുഖത്തിന് പുതിയ അവകാശി എത്തിയത്.

ചൈനയിലെ ഷാങ്‌ഹായ് ഇന്റര്‍നാഷണല്‍ പോര്‍ട്ട് ഗ്രൂപ്പ് അടുത്തിടെ ഇസ്രായേലില്‍ സ്വകാര്യ തുറമുഖം തുറന്നിരുന്നു. ഇതുമായാകും അദാനിയുടെ കീഴില്‍ ഹൈഫ തുറമുഖം മത്സരിക്കുക. ഹൈഫയുടെ നിയന്ത്രണം സ്വകാര്യമേഖലയ്ക്ക് ലഭിക്കുന്നതിലൂടെ ഈരംഗത്തെ മത്സരക്ഷമത വര്‍ദ്ധിക്കുമെന്നും ഇറക്കുമതി ചെലവ് കുറയാന്‍ ഇത് സഹായിക്കുമെന്ന് ഇസ്രായേല്‍ ധനമന്ത്രാലയം അഭിപ്രായപ്പെട്ടു. നിലവില്‍ ഇസ്രായേലി തുറമുഖങ്ങളിലെ ചരക്കുനീക്കത്തിന് നീണ്ട കാലതാമസം നേരിടുന്നത് പലകോണുകളില്‍ നിന്ന് പരാതിപ്രവാഹത്തിന് ഇടയാക്കിയിട്ടുണ്ട്. ഈ പ്രതിസന്ധി ഒഴിവാകാനും സ്വകാര്യവത്കരണം സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

ഇസ്രായേലിലേക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തിന്റെ 98 ശതമാനവും കടല്‍മാര്‍ഗമാണ് നടക്കുന്നത്. ഈ മേഖലയുടെ ശാക്തീകരണം ഇസ്രായേല്‍ സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണമാകും. ഹൈഫ തുറമുഖത്തിന്റെ 2054 വരെയുള്ള നിയന്ത്രണാവകാശമാണ് അദാനി-ഗഡോട്ട് സംയുക്ത കമ്പനിക്ക് ലഭിക്കുക.
തുറക്കുന്നത് യൂറോപ്പിലേക്ക് എളുപ്പമെത്താവുന്ന കവാടം ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ നിര്‍മ്മാണ നിയന്ത്രണസ്ഥാപനമാണ് അദാനി പോര്‍ട്‌സ്.

ഹൈഫ തുറമുഖത്തിന്റെ നിയന്ത്രണാവകാശം ലഭിക്കുന്നതിലൂടെ ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്കും മിഡില്‍ ഈസ്‌റ്റിലേക്കുമുള്ള ചരക്കുനീക്കം എളുപ്പമാവുമെന്ന് അദാനി ഗ്രൂപ്പ് പ്രതീക്ഷിക്കുന്നു. അറബ് രാഷ്‌ട്രങ്ങളും ഇസ്രായേലും തമ്മിലെ ഭിന്നത ഒഴിയുന്നത് ഹൈഫ തുറമുഖത്തെ മേഖലയിലെ വ്യാപാര ഹബ്ബാക്കി മാറ്റാന്‍ സഹായിക്കുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...