പൊന്നാനി: മലപ്പുറം പൊന്നാനിയില്‍ തെരുവുനായ ശല്യം അതിരൂക്ഷം. പൊന്നാനിയില്‍ കൂട്ടമായെത്തിയ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഒന്നര വയസുകാരന് ഗുരുതര പരിക്കേറ്റു. പൊന്നാനി തൃക്കാവ് സ്വദേശി ഷബീറിന്‍റെ മകനാണ് പരിക്കുപറ്റിയത്. കഴിഞ്ഞ ദിവസം വൈകീട്ട് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ അഞ്ച് നായ്ക്കള്‍ കടിച്ച് വലിച്ചിഴക്കുകയായിരുന്നു.
കുഞ്ഞിന്റെ നിലവിളി കേട്ട് വീട്ടുകാര്‍ എത്തിയാണ് രക്ഷപ്പെടുത്തിയത്. നായ്ക്കളുടെ ആക്രമണത്തില്‍ ശരീരമാസകലം കുട്ടിക്ക് ആഴത്തിലുള്ള മുറിവേറ്റു. കുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞാഴ്ച തൃക്കാവ് തീച്ചക്ക് മില്ലിന് സമീപത്തും തെരുവുനായ് ആക്രമണത്തില്‍ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിരുന്നു.





























