‘അഡാറ് ലുക്ക് ലാലേട്ടാ’ ; മോഹന്‍ലാലിന്റെ ​ഗുഡ്മോണിം​ഗ് ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

For full experience, Download our mobile application:
Get it on Google Play

മലയാള സിനിമാ പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ എന്ന അതുല്യ നടൻ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ എത്തി ഇന്നും പ്രേക്ഷകരെ ത്രസിപ്പിച്ചു കൊണ്ടിരിക്കുകയാണ് താരം. ചിലപ്പോഴൊക്കെ താരം തന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. അപ്പോഴെല്ലാം തന്നെ താരത്തിന്റെ ആരാധകര്‍ ചിത്രം ആഘോഷമാക്കുകയാണ് പതിവ്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

കറുത്ത ടിഷര്‍ട്ടും ട്രൗസറുമാണ് താരം ധരിച്ചിരിക്കുന്നത്. ഗുഡ്മോണിം​ഗ് എന്ന് കുറിച്ച് കൊണ്ടാണ് ഇൻസ്റ്റാ​ഗ്രാമിൽ താരം ഫോട്ടോ പങ്കുവെച്ചത്. ചിത്രം പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം തന്നെ ആരാധകര്‍ കമന്റുമായി എത്തിയിരിക്കുകയാണ്. എന്താണ് ചിരിക്കാത്തതെന്നാണ് നിരവധി പേര്‍ മോഹന്‍ലാലിനോട് ചോദിക്കുന്നത്.

അതേസമയം ട്വില്‍ത്ത് മാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ജോയിന്‍ ചെയ്യാനിരിക്കുകയാണ് മോഹന്‍ലാല്‍. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു മിസ്റ്റ്രി ത്രില്ലറാണ്. അടുത്തിടെ ഷാജി കൈലാസുമായി പുതിയ ചിത്രം മോഹന്‍ലാല്‍ പ്രഖ്യാപിച്ചിരുന്നു. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്നത് എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....