സംസ്കൃത സർവ്വകലാശാലയിൽ ‘ആദരാർപ്പണം’ നടന്നു

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയും കോട്ടയ്ക്കൽ ആര്യവൈദ്യശാലയും സംയുക്തമായി സംഘടിപ്പിച്ച ‘ആദരാർപ്പണം’ കാലടി മുഖ്യ ക്യാമ്പസിലെ ലാംഗ്വേജ് ബ്ലോക്കിലുളള സെമിനാർ ഹാളിൽ നടന്നു. പണ്ഡിത ദമ്പതികളായ ഡോ. കെ. ജി. പൗലോസ്, പ്രൊഫ. ടി. കെ. സരള എന്നിവരെ പരിപാടിയിൽ ആദരിച്ചു. സിൻഡിക്കേറ്റ് അംഗവും ആയുർവേദ വിഭാഗം പ്രൊഫസർ ഇൻ ചാർജ്ജുമായ ഡോ. എം. സത്യൻ അധ്യക്ഷത വഹിച്ചു. വൈസ് ചാൻസലർ ഡോ. കെ. കെ. ഗീതാകുമാരി ‘ആദരാർപ്പണം’ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി. എം. വാരിയർ മുഖ്യപ്രഭാഷണം നടത്തി. ‘കൈക്കുളങ്ങര രാമവാരിയർ – പ്രജ്ഞയും പ്രതിഭയും’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഡോ. കെ. ജി. പൗലോസ് നിർവ്വഹിച്ചു. സിൻഡിക്കേറ്റ് അംഗം ഡോ. വി. ലിസി മാത്യു പുസ്തകം ഏറ്റുവാങ്ങി. കോട്ടയ്ക്കൽ ആര്യവൈദ്യശാല ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടി. എസ്. മാധവൻകുട്ടി, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. വി. ലിസി മാത്യു, ഡോ. ടി. മിനി, രജിസ്ട്രാർ ഡോ. മോത്തി ജോർജ്ജ്, പി. കെ. ഉഷ, ഡോ. കെ. ജി. പൗലോസ്, പ്രൊഫ. ടി. കെ. സരള, ഡോ. കെ. യമുന, ഡോ. കെ. മുരളി എന്നിവർ പ്രസംഗിച്ചു. തുടർന്ന് ‘ആയുർവേദം ഒരു ജ്‍ഞാന വ്യവസ്ഥ’ എന്ന വിഷയത്തിൽ നടന്ന സെമിനാറിന്റെ ആദ്യ സെഷനിൽ ഡോ. സൂസൻ തോമസ് അധ്യക്ഷത വഹിച്ചു. ഡോ. എം. വി. വിനോദ് കുമാർ, ഡോ. എ. കെ. അനൂപ്, ഡോ. പി. കവിത എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. രണ്ടാമത്തെ സെഷനിൽ ഡോ. പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. കെ. ഇ. ഗോപാലദേശികൾ, ഡോ. ശ്രീദേവി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ‘കേരള ബ്രാൻഡ്’...

0
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള...

മന്ദമരുതി – വെച്ചൂച്ചിറ റോഡിന്റെ രണ്ടാം ഘട്ട ടാറിങ് അനിശ്ചിതത്വത്തിൽ : അപകട ഭീഷണിയായി...

0
റാന്നി : ബി.എം. & ബി.സി. നിലവാരത്തിൽ പുനർനിർമ്മിക്കുന്ന മന്ദമരുതി -...

പെയിന്റ് ബക്കറ്റിൽ കഞ്ചാവ് സൂക്ഷിച്ചു ; 16 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

0
കൊച്ചി: കൊച്ചിയിൽ പെയിന്റ് ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 16 കിലോഗ്രാം...

വനിത കമ്മീഷന്‍റെ ദ്വിദിന ക്യാമ്പിനെ പരിഹസിച്ച് മന്ത്രി ബിന്ദു കൃഷ്ണ

0
ന്യൂഡൽഹി: ദേശീയ വനിതാ കമ്മീഷൻ രാജ്യത്തുള്ള വനിതാ സാമാജികർക്കായി സംഘടിപ്പിച്ച ദ്വിദിന...