കോന്നി കല്ലാറിന്റെ ഓളപ്പരപ്പുകളിൽ പുതിയ 26 കുട്ടവഞ്ചികൾ ഒഴുകി തുടങ്ങി ……

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ പുതിയ കുട്ടവഞ്ചികൾ എത്തി. പുതിയതായി എത്തിയ കുട്ടവഞ്ചികൾ കല്ലാറ്റിലൂടെ സവാരി ആരംഭിച്ചു.

കാലപ്പഴക്കം മൂലം ജീർണ്ണാവസ്ഥയിലായ കുട്ടവഞ്ചികൾ ആയിരുന്നു മുമ്പ് ഇവിടെ ഉണ്ടായിരുന്നത്. കാലം കഴിയുംതോറും പഴകുന്ന കുട്ടവഞ്ചികൾ അപകട ഭീഷണിയിരുന്നു.ഇതേ തുടർന്നാണ് വനം വകുപ്പ് അധികൃതർ പുതിയ കുട്ടവഞ്ചികൾ എത്തിച്ചത്. കർണാടകയിലെ ഹൊഗനക്കലിൽ നിന്നും നിർമ്മിച്ച് എത്തിച്ച ഇരുപത്തിയാറ് കുട്ടവഞ്ചികളാണ് ഇപ്പോൾ നീരണിഞ്ഞിരിക്കുന്നത്.

കല്ലൻ മുളകളിൽ നിർമ്മിച്ച് കുട്ടവഞ്ചി ടാർ തേച്ച് ബലപ്പെടുത്തിയതിന് ശേഷമാണ് സവാരിക്കായി ഉപയോഗിക്കുന്നത്. നദിയിൽ ജല നിരപ്പ് കുറഞ്ഞതിനാൽ മണൽ ചാക്കുകൾ അടുക്കി തടയണ നിർമ്മിച്ച് ജല നിരപ്പ് ഉയർത്തിയ ശേഷം ഹസ്ര്വ ദൂര യാത്രകൾ മാത്രമാണ് ഇപ്പോൾ നടത്തുന്നത്. മാത്രമല്ല ഉപയോഗ ശൂന്യമായ കുട്ടവഞ്ചികൾ വെറുതെ പാഴാക്കി കളയാതെ അവ കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ ഇരിപ്പിടങ്ങളും മറ്റും നിർമ്മിക്കുവാൻ ഉപയോഗിച്ചിരിക്കുകയാണ് അധികൃതർ. കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ നല്ല തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നതെങ്കിലും വർധിച്ച് വരുന്ന കോവിഡ് നിരക്കുകൾ സവാരിയെ ബാധിക്കുമോ എന്ന ആശങ്കയും അധികൃതർക്കുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൂടം കുളം ആണവനിലയുമായി ബന്ധപ്പെട്ട രേഖകൾ ചോർന്ന് ഡാർക്ക് വെബ്ബിൽ എത്തിയ സംഭവം ;...

0
ചെന്നൈ: കേരളത്തിന്റെ തൊട്ടടുത്തുള്ള കൂടംകുളം ആണവനിലയത്തിന്റെ സുരക്ഷയെ സംബന്ധിച്ച് അതീവ...

മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശം ; യൂട്യൂബ് ചാനലിനെതിരെ കേസ് എടുത്തു

0
മലപ്പുറം: മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിൽ ബ്രഹ്മ കോഹ​ഗ്നിഷൻ...

കൊച്ചി കത്രിക്കടവിലെ അൽ റീം റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഷിഗെല്ല

0
കൊച്ചി : കൊച്ചി കത്രിക്കടവിലെ അൽ റീം റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം...

നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചാക്കേസിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് സിബിഐ

0
ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചാക്കേസിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് സിബിഐ....