അടവിയുടെ കുളിർമ്മയിൽ ശ്രദ്ധേയമായി മാധ്യമപഠന ക്യാമ്പ്

For full experience, Download our mobile application:
Get it on Google Play

കോന്നി : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ നേരന്വേഷണം എന്ന പേരിൽ കോന്നിയിൽ സംഘടിപ്പിച്ച സംസ്ഥാന യുവ മാധ്യമ ക്യാമ്പിന്റെ ഭാഗമായി തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ സംഘടിപ്പിച്ച ഡോക്യുമെന്റേഷൻ ശ്രദ്ധേയമായി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി അൻപതിൽ പരം മാധ്യമ വിദ്യാർഥികൾ ആണ് ക്യാമ്പിൽ പങ്കെടുത്തത്. രാവിലെ ഓൻപതരയോടെ അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ എത്തിയ വിദ്യാർഥികളും സംഘവും കുട്ടവഞ്ചിയിൽ ഉല്ലാസ യാത്ര നടത്തിയാണ് ക്യാമ്പിന് തുടക്കം കുറിച്ചത്.

പാട്ട് പാടിയും ആർപ്പ് വിളിച്ചും കുട്ടവഞ്ചിയിലെ യാത്ര വിദ്യാർഥികൾ വേണ്ടുവോളം ആസ്വദിച്ചു. തിരുവനന്തപുരം, കോട്ടയം, കൊല്ലം, ഇടുക്കി, ആലപ്പുഴ തുടങ്ങിയ ജില്ലകളിൽ നിന്നാണ് വിദ്യാർഥികൾ എത്തിയത്. കാടിനെ അടുത്തറിഞ്ഞ് അല്ലാറിലൂടെ ഉള്ള ഉല്ലാസ യാത്ര പുതിയ അനുഭവം പകർന്നു എന്ന് വിദ്യാർഥികളിൽ ഒരാളായ ആര്യ ലക്ഷ്മി പറയുന്നു. കാടിന്റെ വന്യ സൗന്ദര്യം ക്യാമറയിൽ ഒപ്പിയെടുക്കാനും വിദ്യാർഥികൾ മറന്നില്ല. അടവിയിലെ പൂന്തോട്ടത്തിലും വിദ്യാർഥികൾ ഏറെ നേരം ചിലവിട്ടു.

പെർസ്പെക്റ്റീവ് ഓൺ ലോ എന്ന വിഷയത്തിൽ കോട്ടയം എം ജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ്‌ ഇന്ത്യൻ ലീഗൽ തോട്ട് അസിസ്റ്റന്റ് പ്രൊഫസർ ഡോ പി എം ആരതി അടവിയിൽ നടന്ന ക്ലാസ് നയിച്ചു. ന്യൂസ്‌ ദി ഫോർത്ത് ഡയറക്ടർ ബി ശ്രീജൻ റിപ്പോർട്ടിങ് എന്ന വിഷയത്തിലും എഡിറ്റിംഗ് എന്ന വിഷയത്തിൽ ദി ഫ്രോണ്ട് ലൈൻ സീനിയർ ഡെപ്യൂട്ടി എഡിറ്റർ സമുവൽ എബ്രഹാമും കോന്നിയിൽ നടന്ന ക്ലാസ് നയിച്ചു. ക്യാമ്പ് ഡയറക്റ്റർ കെ ജെ ജെകബ്, യുവജന ക്ഷേമ ബോർഡ് ജില്ലാ യൂത്ത് കോ ഓർഡിനേറ്റർ ബിബിൻ എബ്രഹാം, അവളിടം ക്ലബ് ജില്ലാ യുവതി കോ ഓർഡിനേറ്റർ നീതു എം നായർ, ടീം കേരള ജില്ലാ ക്യാപ്റ്റൻ രഞ്ജിത്ത് എസ് വേണു, ദേവദത്ത് തുടങ്ങിയവർ നേതൃത്വം നൽകി. ക്യാമ്പ് ഇന്ന് സമാപിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

—————————————————————————————————

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...