രാഹുൽ ഗാന്ധിക്കെതിരായ നടപടി സാമൂഹ്യനീതിയുടെ നിഷേധം – ആന്റോ ആന്റണി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കോൺസ് നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്റഗത്വം നഷ്ട്ടപ്പെടുത്തുവാൻ ഭരണനേതൃത്വം നടത്തിയ അധാർമിക നടപടി സാമാന്യ നീതിക്ക് നിരക്കാത്തതാണെന്ന് ആന്റോ ആന്റണി എം പി പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരായ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഡി.സി.സി നേതൃത്വത്തിൽ സംഘടിപ്പിച്ച എകദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാരിന്റെ തെറ്റായ നടപടികൾക്കെതിരെ വിരൽ ചൂണ്ടുന്നവരെ നിശബ്ദമാക്കാനും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പീഡിപ്പിച്ച് വരുതിയിൽ നിർത്തുവാനുമുള്ള ശ്രമങ്ങളാണ് ബിജെപി ഭരണത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.
മാധ്യമങ്ങളെയും ജുഡീഷ്യറിയെയും വരുതിയിൽ നിർത്തി ഭരണത്തെ എതിർക്കുന്നവരെ അടിച്ചമർത്തുന്ന നടപടി ജനാധിപത്യ ഇന്ത്യയുടെ അസ്ഥിവാരമിളക്കുമെന്നും ആന്റോ ആന്റനി പറഞ്ഞു.

മോദി ഭരണം ജനങ്ങൾക്ക് ദുരിതങ്ങൾ മാത്രമാണ് സമ്മാനിച്ചിട്ടുള്ളത്. വിലക്കയറ്റം ,തൊഴിലില്ലായ്മ, പണപ്പെരുപ്പം എന്നിവയാണ് കേന്ദ്ര ഭരണത്തിന്റെ ബാക്കിപത്രമെന്നും ഈ ഭരണത്തിന് അധിക നാൾ തുടരാനാവില്ലെന്നും ആന്റോ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ . സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.

രാഷ്ട്രീയ കാര്യ സമതിയംഗം പ്രൊഫ.പി.ജെ.കുര്യൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, കെ.പി.സി.സി അംഗം അഡ്വ.കെ.ശിവദാസൻ നായർ ,മാലേത്ത് സരളാദേവി ,എൻ ഷൈലാജ് ,റിങ്കു ചെറിയാൻ ,എ ഷംസുദീൻ ,അഡ്വ.എ സുരേഷ് കുമാർ ,അനിൽ തോമസ് ,വെട്ടൂർ ജ്യോതി പ്രസാദ് ,റോബിൻ പീറ്റർ ,സാമുവൽ കിഴക്കുപുറം ,അനീഷ് വരിക്കണ്ണാമല ,ജി രഘു നാഥ് ,സജികൊട്ടയ്ക്കാട്, സുനിൽ പുല്ലാട് ,സുരേഷ് മെഴുവേലി ,കെജാസിംകുട്ടി സിന്ധു അനിൽ ,സുനിൽ പുല്ലാട് എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം കെ പി സി സി അംഗം പി മോഹൻ രാജ് ഉദ്ഘാടനം ചെയ്‌തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

—————————————————————————————————

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ വിമർശിച്ച് ബിജെപി...

ആർഎസ്എസിൻ്റെ നൂറാം വാർഷിക പരിപാടിയിൽ പങ്കെടുത്ത വിസിമാർ രാജിവയ്ക്കണമെന്ന് കെ.സി. വേണുഗോപാൽ

0
തിരുവനന്തപുരം: ആർഎസ്എസിൻ്റെ നൂറാം വാർഷിക പരിപാടിയിൽ പങ്കെടുത്ത വിസിമാർ രാജിവയ്ക്കണമെന്ന് കെ.സി....

സൗജന്യ യാത്ര സ്ത്രീകൾക്കുള്ള ഔദാര്യമല്ല ; അഭിമാനത്തോടെ സർക്കാർ വണ്ടിയിൽ സൗജന്യമായി യാത്ര ചെയ്യാം...

0
തിരുവനന്തപുരം: അധികാരത്തിലെത്തി ഒരുമാസം തികയുന്നതിന് മുമ്പ് കെഎസ്ആർടിസി ഓ‍ർഡിനറി ബസിൽ സ്ത്രീ...

വിജയ് – സംഗീത വിവാഹ മോചന ഹർജി ഇന്ന് കോടതി പരിഗണിക്കും

0
ചെങ്കൽപ്പെട്ട് : നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ വിവാഹ മോചന ഹർജി...