ജനാധിപത്യം ദുര്‍ബലമാക്കി ; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് യോഗി ആദിത്യനാഥ്

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ചു രാജ്യമെങ്ങും ‘സങ്കല്‍പ് സത്യഗ്രഹം’ നടത്തുന്ന കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തിയവരാണു സത്യഗ്രഹം നടത്തുന്നതെന്നു യോഗി ആരോപിച്ചു. ”ഭാഷയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കുന്നവര്‍ക്കും പ്രാദേശികവാദത്തിനും സത്യാഗ്രഹം അനുഷ്ഠിക്കാന്‍ കഴിയില്ല. ജനങ്ങളോട് അനുകമ്പയില്ലാത്ത ആര്‍ക്കും സത്യാഗ്രഹത്തില്‍ ഏര്‍പ്പെടാന്‍ അവകാശമില്ലെന്നും യോഗി പറഞ്ഞു.

പെരുമാറ്റവും ചിന്തകളും വാക്കുകളും പ്രവൃത്തികളും പരസ്പരം വ്യതിചലിക്കുന്ന ഒരാള്‍ക്ക് സത്യാഗ്രഹത്തില്‍ ഏര്‍പ്പെടാന്‍ കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വന്തം രാജ്യത്തെ അപലപിക്കുന്ന, രാജ്യത്തെ ധീര ജവാന്മാരോട് ആദരവും ബഹുമാനവും ഇല്ലാത്ത ഒരാള്‍ സത്യാഗ്രഹത്തെക്കുറിച്ച് സംസാരിക്കുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു. പലര്‍ക്കും രാഷ്ട്രത്തെ നയിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ടെങ്കിലും ജനങ്ങളോട് അനുകമ്പയില്ലാത്തവര്‍ എങ്ങനെയാണ് സത്യാഗ്രഹത്തില്‍ ഏര്‍പ്പെടുകയെന്നും അദ്ദേഹം പറഞ്ഞു. അസത്യത്തിന്റെ പാത പിന്തുടരുന്ന ഒരാള്‍ക്ക് സത്യാഗ്രഹത്തെക്കുറിച്ച് സംസാരിക്കാനാവില്ല. ആഴത്തില്‍ അഴിമതി നടത്തുന്നവര്‍ക്ക് സത്യാഗ്രഹം അനുഷ്ഠിക്കാന്‍ കഴിയില്ല. സത്യാഗ്രഹം മനസ്സിന്റെയും വാക്കുകളുടെയും പ്രവൃത്തിയുടെയും അടിസ്ഥാനത്തിലാണ്. മഹാത്മാഗാന്ധിയുടെ സത്യാഗ്രഹത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി യോഗി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...