ഇന്ധന-വള ലഭ്യത തടസ്സപ്പെടാതെ നോക്കാൻ പ്രത്യേക നിർദ്ദേശം; പശ്ചിമേഷ്യൻ പ്രതിസന്ധി ചർച്ച ചെയ്ത് കാബിനറ്റ് യോഗം

For full experience, Download our mobile application:
Get it on Google Play

ദില്ലി: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സാഹചര്യം വിലയിരുത്തി കേന്ദ്രമന്ത്രിസഭ. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലെ സ്ഥിതിഗതികളും വിവിധ മന്ത്രാലയങ്ങൾ സ്വീകരിച്ച നടപടികളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ കാര്യങ്ങൾക്കുള്ള കാബിനറ്റ് കമ്മിറ്റി (സി സി എസ്) യോഗം ചേർന്ന് അവലോകനം ചെയ്തു. യോ​ഗത്തിൽ ചരക്കു കപ്പലുകളിലെ ഇന്ത്യൻ നാവികർ നേരിടുന്ന ഭീഷണി വിലയിരുത്തിയെന്നും, ഇക്കാര്യം നിരീക്ഷിക്കാൻ പ്രധാനമന്ത്രി നിർദേശം നൽകിയെന്നും കേന്ദ്രസർക്കാർ അറിയിച്ചു. നാവികർക്ക് കൃത്യമായി വിവരങ്ങൾ കൈമാറാനും, അടിയന്തര സഹായങ്ങൾ ഉറപ്പുവരുത്താന് സംവിധാനമൊരുക്കാനും മോദി നിർദേശിച്ചിട്ടുണ്ട്. ഇന്ധന ലഭ്യതയും പ്രവാസികളുടെ സുരക്ഷയും യോ​ഗത്തിൽ ചർച്ചയായി.

കീടനാശിനികളുടെ ലഭ്യത ഉറപ്പുവരുത്താനും, പുനരുപയോ​ഗ ഊർജത്തിന്റെ ഉപയോ​ഗം പ്രോത്സാഹിപ്പിക്കാനും യോഗത്തിൽ നിർദേശം നൽകിയിട്ടുണ്ട്.പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികളും വിവിധ മന്ത്രാലയങ്ങൾ സ്വീകരിച്ച നടപടികളും അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സുരക്ഷാ കാര്യങ്ങൾക്കുള്ള കാബിനറ്റ് കമ്മിറ്റി (സി സി എസ്) യോഗം ചേർന്നു. വിഷയത്തിൽ ചേരുന്ന നാലാമത്തെ പ്രത്യേക സി സി എസ്. യോഗമാണിത്. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും എൽ പി ജി, എൽ എൻ ജി, പെട്രോളിയം ഉൽപ്പന്നങ്ങളുടെ ലഭ്യത, വളം തുടങ്ങിയ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും കാബിനറ്റ് സെക്രട്ടറി യോഗത്തിൽ വിശദീകരിച്ചു. അസംസ്കൃത എണ്ണയുടെ ആവശ്യത്തിന് ലഭ്യത ഉറപ്പാക്കിയതോടെ പൊതുമേഖലാ റിഫൈനറികൾ 100 ശതമാനത്തിലേറെ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇന്ധന വിതരണം തടസ്സമില്ലാതെ തുടരുമെന്നും യോഗം വിലയിരുത്തി.

വരാനിരിക്കുന്ന സീസണിലേക്കുള്ള വളത്തിന്റെ ആവശ്യകതയും ഇതര സ്രോതസ്സുകളും യോഗത്തിൽ ചർച്ച ചെയ്തു. കർഷകർക്ക് തടസ്സമില്ലാതെ വളം ലഭ്യമാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി. സംഘർഷ മേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് അടിയന്തര സഹായവും വിവരങ്ങളും നൽകാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദേശത്തുള്ള ഇന്ത്യൻ സമൂഹത്തിന്റെയും പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാനും നിർദ്ദേശമുണ്ട്. ഊർജ്ജസ്വയംപര്യാപ്തത കൈവരിക്കുന്നതിന് സൗരോർജ്ജം ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾക്ക് കൂടുതൽ ഊന്നൽ നൽകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിസന്ധി നേരിടാൻ മുഴുവൻ സർക്കാർ സംവിധാനങ്ങളും സംയോജിതമായി പ്രവർത്തിക്കണമെന്നും സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കുന്നതിനായി ഏകോപിത സംവിധാനം സജ്ജമാക്കണമെന്നും യോഗത്തിൽ പ്രധാനമന്ത്രി നിർദ്ദേശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...