Thursday, March 28, 2024 2:29 pm

പാലിൽ ബദാം ചേർത്ത് കുടിക്കൂ ; ​ഗുണങ്ങൾ ചെറുതൊന്നുമല്ല

For full experience, Download our mobile application:
Get it on Google Play

ചിലർ പാലിനൊപ്പം ബദാം കഴിക്കാറുണ്ട്. എന്നാൽ അതിന്റെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ബദാമിനും പാലിനും വെവ്വേറെ അതിന്റേതായ ഗുണങ്ങളുണ്ട്. ബദാം ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമ്പന്നമാണ്. പാൽ കാൽസ്യം, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ നല്ല ഉറവിടമാണ്. അവ ആവശ്യകതകൾ നിറവേറ്റാൻ സഹായിക്കുക മാത്രമല്ല, ചർമ്മപ്രശ്‌നങ്ങൾ പോലുള്ള ബാഹ്യ പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു. ശൈത്യകാലത്ത് പാലിനൊപ്പം ബദാം കഴിക്കുന്നതിന്റെ ചില ആരോ​ഗ്യ ഗുണങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് ഡയറ്റീഷ്യനും ബാലൻസ്ഡ് ബൈറ്റ്സിന്റെ സ്ഥാപകയുമായ ഗൗരി ആനന്ദ്.

Lok Sabha Elections 2024 - Kerala

മഗ്നീഷ്യം, വിറ്റാമിൻ ഇ, ഡയറ്ററി ഫൈബർ തുടങ്ങിയ വിലയേറിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ബദാം. പാലിൽ മൂന്നോ നാലോ ബദാം ചേർത്ത് കഴിക്കുന്നത് പോഷക ഗുണം വർദ്ധിപ്പിക്കും. ദിവസവും ബദാമും പാലും ചേർത്ത് കുടിക്കുന്നത് ശരീരത്തിലെ വിറ്റാമിൻ ഇയുടെ അളവ് വർദ്ധിപ്പിക്കും. ഇത് ചർമ്മത്തെയും മുടിയെയും ആരോഗ്യമുള്ളതാക്കും.

എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാൽസ്യം പാലിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ബദാം പാൽ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയോ നിലനിർത്തുകയോ ചെയ്യും. ഒരു കപ്പ് ബദാം പാലിൽ 39 കലോറി മാത്രമേ ഉള്ളൂ. ഇത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ മികച്ചൊരു ഡ്രിങ്കാണ് ഇത്. ശരീരഭാരം നിയന്ത്രിക്കുന്നതിനും ബദാം പാൽ സഹായകമാണെന്ന് അറിയപ്പെടുന്നു.

ഒരു പിടി ബദാം പാലിനൊപ്പം കഴിക്കുകയോ ബദാം പാൽ കുടിക്കുകയോ ചെയ്യുന്നത് ദഹനനാളത്തിന്റെ ചലനം നിലനിർത്താനും മലബന്ധം തടയാനും കഴിയുമെന്ന് വിദ​ഗ്ധർ പറയുന്നു. ഇത് ദഹനവ്യവസ്ഥയെ ഗണ്യമായി മെച്ചപ്പെടുത്തുകയും ശരീരത്തിലെ പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

മഗ്നീഷ്യം, വിറ്റാമിൻ ഇ എന്നിവയും അതിലേറെയും പോലുള്ള പ്രധാന പോഷകങ്ങളാൽ സമ്പന്നമാണ് ബദാം. പാൽ എല്ലുകൾക്ക് ആവശ്യമായ കാൽസ്യം നൽകുന്നു. വിവിധ ചർമ്മ പ്രശ്നങ്ങളോ മുടികൊഴിച്ചിലോ നേരിടുന്നുണ്ടെങ്കിൽ പാലിനൊപ്പം ബദാം നിർബന്ധമായും കഴിക്കേണ്ടത്. എങ്ങനെയാണ് ബദാം പാൽ തയ്യാറാക്കുന്നതെന്ന് നോക്കാം…

വേണ്ട ചേരുവകൾ…
ബദാം 2 ടേബിൾ സ്പൂൺ
പാൽ 1 ഗ്ലാസ്
പഞ്ചസാര 1 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം…
ആദ്യം ബദാം മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക. ശേഷം കാച്ചിയ പാലും പഞ്ചസാരയും ചേർത്ത് ഉപയോഗിക്കുക.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തമിഴ്നാട്ടിൽ സ്വർണ്ണവില പവന് അരലക്ഷം ; രാജ്യത്തെ ഉയർന്ന നിരക്ക്

0
ചെന്നെെ : തമിഴ്നാട്ടിൽ സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ. 22...

‘എന്ത് വില നല്‍കേണ്ടി വന്നാലും പിന്മാറില്ല’ ; വൈകാരിക കത്തുമായി വരുണ്‍ ഗാന്ധി

0
ദില്ലി : ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതിന് പിന്നാലെ വൈകാരിക കത്തുമായി...

ഉത്തരാഖണ്ഡ് ഗുരുദ്വാരയിൽ വെടിവെപ്പ് ; ഒരാൾ കൊല്ലപ്പെട്ടു

0
ഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡ് നാനക്മട്ട ഗുരുദ്വാരയിൽ വെടിവെപ്പ്. ഒരാൾ കൊല്ലപ്പെട്ടു. കർസേവാ...

ലോക്സഭ തെരഞ്ഞെടുപ്പ് ; സംസ്ഥാനത്ത് പത്രികാ സമര്‍പ്പണം ആരംഭിച്ചു

0
തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം...