അയിരൂർ ചെറുകോൽപുഴ ഹിന്ദുമത പരിഷത്ത് നാളെ ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : നാളെ അയിരൂർ ചെറുകോൽപുഴ ഹിന്ദുമത പരിഷത്ത് ആരംഭിക്കും. 12ന് പരിഷത്ത് അവസാനിക്കുന്ന ദിവസം തന്നെ‍ പമ്പയുടെ കരയിൽ മാരാമൺ കൺവൻഷനു തുടക്കമാകും. 19 വരെയാണു കൺവൻഷൻ. ഹിന്ദുമത പരിഷത്തിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ പറഞ്ഞു.

പരിഷത്ത് നഗറിൽ തെളിയിക്കുന്ന ഭദ്രദീപം ചട്ടമ്പിസ്വാമിയുടെ സമാധിക്ഷേത്രമായ പന്മന ആശ്രമത്തിൽ നിന്നും ആശ്രമ മഠാധിപതി സ്വാമി സർവാത്മാനന്ദ തീർഥപാദരിൽ നിന്നും ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ്‍ ഏറ്റുവാങ്ങി. ആശ്രമം സെക്രട്ടറി എ.ആർ.ഗിരീഷ് ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. ഇന്ന് വൈകിട്ട് 4ന് നടക്കും.

നാളെ പുലർച്ചെ 5 മണിക്ക് ഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. പന്മന ആശ്രമത്തിൽ നിന്നുള്ള ജ്യോതി പ്രയാണ ഘോഷയാത്രയും എഴുമറ്റൂർ ശ്രീപരമഭട്ടാരകാശ്രമത്തിൽ നിന്നുള്ള ഛായാചിത്ര ഘോഷയാത്രയും അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിൽ നിന്നുള്ള പതാകഘോഷയാത്രയും ചെറുകോൽപുഴ വിദ്യാധിരാജ സ്മൃതിമണ്ഡപത്തിൽ നിന്നു സ്വീകരിച്ച് പരിഷത്ത് നഗറിലേക്ക് ആനയിക്കും. തുടർന്ന് ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ പതാക ഉയർത്തും. 3ന് ഉദ്ഘാടനസഭ നടക്കും.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...