മുടിയിൽ ഷാംപൂ ഇടുക എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും മുടി ഷാംപൂ ഉപയോഗിച്ച് കഴുകി വ്യത്തിയാക്കണം. അമിതമായ എണ്ണമയം മറ്റ് അഴുക്കുകൾ എന്നിവ നീക്കം ചെയ്യാൻ ഷാംപൂ വളരെ പ്രധാനമാണെന്ന് എല്ലാവർക്കുമറിയാം. പക്ഷേ ഷാംപൂവിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ പലപ്പോഴും മുടിയ്ക്ക് അത്ര നല്ലതല്ല എന്നതാണ് സത്യം. ഓരോരുത്തർക്കും ഓരോ തരത്തിലുള്ള മുടിയായിരിക്കും ഉള്ളത്. അതുകൊണ്ട് തന്നെ മുടിയ്ക്ക് അനുയോജ്യമായ ഷാംപൂ വേണം തിരഞ്ഞെടുക്കാൻ. മുടിയിൽ ഷാംപൂ നേരിട്ട് ഉപയോഗിക്കാതെ അതിനൊപ്പം ഈ കൂട്ട് കൂടി ചേർക്കുന്നത് മുടിയ്ക്ക് കൂടുതൽ തിളക്കവും ഭംഗിയും നൽകാൻ ഏറെ സഹായിക്കും.
മുടി നല്ല ഉള്ളോടെ വളരാൻ ഏറെ നല്ലതാണ് അരി. പൊതുവെ അരി കഴുകിയ വെള്ളവും ചോറുമൊക്കെ മുടി വളരാൻ മികച്ചതാണ്. അരി കഴുകിയ വെള്ളത്തിൽ അമിനോ ആസിഡുകളും ഇനോസിറ്റോൾ എന്ന ഘടകവും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും മുടിയെ വേരിൽ നിന്ന് ശക്തിപ്പെടുത്താനും അതുപോലെ കേടുപാടുകൾ തീർക്കാനും ഏറെ നല്ലതാണ്. കൂടാതെ വിറ്റാമിൻ ഇ അടങ്ങിയിട്ടുള്ളതിനാൽ ഇത് മുടി കൊഴിച്ചിലിനെ തടയുകയും ആരോഗ്യകരമായ മുടിയുടെ വളർച്ചയ്ക്ക് കാരണമാവുകയും ചെയ്യുന്നു.
കറികൾക്ക് നല്ല മണവും രുചിയും നൽകുന്ന കറിവേപ്പില മുടിയുടെ ഉറ്റ സുഹൃത്താണെന്ന് തന്നെ പറയാം. മുടി വളരാൻ ഏറെ സഹായിക്കുന്നതാണ് കറിവേപ്പില. ഇതിൽ അടങ്ങിയിട്ടുള്ള പല ഘടകങ്ങളും മുടികൊഴിച്ചിൽ കുറയ്ക്കാനും അതുപോലെ മുടി ഇട തൂർന്ന് വളരാനും ഏറെ സഹായിക്കാറുണ്ട്. കുറഞ്ഞ ചിലവിൽ മുടിയെ പരിചരിക്കാനുള്ള മാർഗമാണ് കറിവേപ്പില എന്ന് തന്നെ പറയാം. ഇതിൽ അടങ്ങിയിട്ടുള്ള ആൻ്റി ഓക്സിഡൻ്റുകളും പ്രോട്ടീനുകളും മുടിയെ വളരെ നല്ല രീതിയിൽ വളർത്താൻ സഹായിക്കും.