അധിക ചാർജ് ഈടാക്കി ; ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അധിക ചാർജ് ഈടാക്കിയ ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും പുല്ലേപ്പടിയിലേക്ക് പോയതിനാണ് ഡ്രൈവർ അധിക ചാർജ് ഈടാക്കിയത്. മീറ്റർ പ്രകാരമുള്ള 46 രൂപക്ക് പകരം 80 രൂപയാണ് വാങ്ങിയത്. കോഴിക്കോട് കടലുണ്ടി സ്വദേശികളായ കുടുംബം ഗതാഗത വകുപ്പ് കമ്മിഷണർക്ക് പരാതി നൽകിയതിനെ തുടർന്നാണ് ചെല്ലാനം സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത്. സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും പുല്ലേപ്പടിയിലേക്ക് എത്രയാകും എന്ന് ചോദിച്ചപ്പോൾ ഒരു ഡ്രൈവർ പറഞ്ഞത് 100 രൂപ വേണമെന്നാണ്. ഗതാഗത കുരുക്കാണ് കാരണമായി പറഞ്ഞത്. തുടർന്ന് മറ്റൊരു ഡ്രൈവറോട് ചോദിച്ചപ്പോൾ 80 രൂപ എന്ന് പറഞ്ഞു. എന്നാൽ സ്ഥലത്തെത്തിയപ്പോൾ മീറ്ററിൽ കാണിച്ചത് 46 രൂപ മാത്രം. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ഡ്രൈവർ മോശമായി സംസാരിച്ചെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് ആർടിഒ ഡ്രൈവർ പി കെ സോളിയെ വിളിച്ചുവരുത്തി. പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. നിയമ ബോധവൽക്കരണ ക്ലാസ്സിൽ പങ്കെടുക്കാനും ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​ക്രിക്കറ്റ് കോച്ചിന് മുപ്പത്തിയഞ്ചര വർഷം കഠിനതടവ്; കോച്ചിങ്ങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതി വിധി

0
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോച്ചിന് 35 വര്‍ഷം...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ഇന്ന് ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇന്ന് ആറ് പേര്‍ക്കാണ് രോഗം...

മരുമകന്റെ ക്രൂരത; മുറ്റത്ത് ഗർഭനിരോധന ഉറ കണ്ട വിവരം വിദേശത്തുള്ള മകളോട് പറഞ്ഞതിന് ഭാര്യാമാതാവിന്...

0
കൊല്ലം: കൊല്ലത്ത് ഭാര്യാ മാതാവിനെ മരുമകന്‍ പീഡിപ്പിച്ചു. കുണ്ടറയിലാണ് സംഭവം. വീട്ടുമുറ്റത്ത്...

​’നടന്നുപോയ ആൾക്ക് ആശുപത്രിയിൽ എത്തിയപ്പോൾ പ്ലാസ്റ്റർ’;; വാർഡ് കൗൺസിലറുടെ വീഡിയോയുമായി V ജോയ്

0
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ ഗിരികുമാറിന്റെ വീഡിയോയുമായി വി ജോയ്...