ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കം അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പി.ബി നൂഹ് വിലയിരുത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കം അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പി ബി നൂഹിന്റെ നേതൃത്വത്തില്‍ ജില്ല ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിലയിരുത്തി. ജില്ലയിലെ ഇതുവരെയുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ജില്ല കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ വിശദീകരിച്ചു. ആദ്യഘട്ട റാന്‍ഡമൈസേഷനും പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലനവും പൂര്‍ത്തിയാക്കി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ വിവിധ നിയോജക മണ്ഡലങ്ങളിലെ സ്‌ട്രോങ് റൂമിലേക്ക് മാറ്റി. മാര്‍ച്ച് 29 നുള്ള രണ്ടാംഘട്ട റാന്‍ഡമൈസേഷന് ശേഷം പോളിംഗ് ഉദ്യോഗസ്ഥരുടെ അടുത്ത പരിശീലനം ആരംഭിക്കും. ഏപ്രില്‍ ഒന്ന് മുതല്‍ വോട്ടിംഗ് ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കും. സി വിജിലും എംസിസിയും എംസിഎംസിയും ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.

റിട്ടേണിംഗ് ഓഫീസര്‍മാരുടെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെയും പ്രവര്‍ത്തനം ഡെപ്യൂട്ടി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഹര്‍ഷില്‍ ആര്‍ മീണ വിലയിരുത്തി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലിസ് സജ്ജീകരണം ജില്ല പോലീസ് മേധാവി ആര്‍ ആനന്ദ് വിശദീകരിച്ചു. തിരഞ്ഞെടുപ്പ് ജോലിക്കായി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. പ്രശ്‌ന ബാധിത ബൂത്തുകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. പോലീസ് റൂട്ട് മാര്‍ച്ച്, ജില്ല അതിര്‍ത്തി, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് പരിശോധന ഊര്‍ജിതമാക്കിയതായും അദ്ദേഹം അറിയിച്ചു.

ജില്ലയിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തില്‍ പി ബി നൂഹ് തൃപ്തി രേഖപ്പെടുത്തി. സ്ഥാനാര്‍ഥികളുടെ സമൂഹ മാധ്യമം വഴിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മീഡിയ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാണെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടപെടരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. തുടര്‍ന്ന് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം, എംസിഎംസി മീഡിയ സെല്‍ എന്നിവയുടെ പ്രവര്‍ത്തനം വിലയിരുത്തി. ആറന്മുള മണ്ഡലത്തിലെ മൈലപ്ര മൗണ്ട് ബഥനി സ്‌കൂളിലെ വോട്ടിംഗ് വിതരണ കേന്ദ്രം പി.ബി നൂഹിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. ജില്ലയില്‍ പൊതുനിരീക്ഷകര്‍, പോലീസ് നിരീക്ഷന്‍, ചെലവ് നിരീക്ഷന്‍ എന്നിവരുമായും അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍, ഡെപ്യൂട്ടി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ കൂടിക്കാഴ്ച്ച നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...