നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ നടന്ന ടെലിഫോൺ ചർച്ചയിൽ ഇലോൺ മസ്ക് പങ്കെടുത്തുവെന്ന വാർത്ത ഇന്ത്യ നിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

ഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്രമോദി നടത്തിയ ടെലിഫോൺ ചർച്ചയിൽ യുഎസ് ബില്യണർ ഇലോൺ മസ്ക്കും പങ്കാളിയായിരുന്നുവെന്ന വാർത്ത തള്ളി ഇന്ത്യ. ഫെബ്രുവരി 28ന് ഇറാന് മേൽ അമേരിക്കയും ഇസ്രയേലും ആക്രമണം ആരംഭിച്ചതിന് ശേഷം, കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആദ്യമായി ട്രംപും മോദിയും സംസാരിച്ചത്. മാർച്ച് 24നാണ് ട്രംപ് – മോദി ചർച്ച നടന്നതെന്നും മറ്റാരും ചർച്ചയിൽ പങ്കാളിയായിരുന്നില്ലെന്നും വിദേശകാര്യമന്ത്രാലയം വക്താക്കൾ അറിയിച്ചു. പശ്ചിമേഷ്യയിലെ സാഹചര്യമാണ് ഇരു കൂട്ടരും ചർച്ച ചെയ്തത്. യുഎസ് ഒഫിഷ്യലിനെ ക്വാട്ട് ചെയ്ത് ന്യൂയോർക്ക് ടൈംസാണ് ഇലോൺ മസ്കിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്തത്.

ചൊവ്വാഴ്ച യുഎസ് പ്രസിഡന്റ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിൽ ഇലോൺ മസ്കും പങ്കെടുത്തു. ഒരു യുദ്ധകാല പ്രതിസന്ധിക്കിടയിൽ രണ്ട് രാഷ്ട്രത്തലവന്മാർ തമ്മിലുള്ള സംഭാഷണത്തിൽ ഒരു സ്വകാര്യ വ്യക്തിയുടെ സാന്നിധ്യം അസാധാരണമാണെന്നെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്. സർക്കാർ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ചുമതലയിൽ നിന്ന് കഴിഞ്ഞ വർഷം മസ്ക് വിരമിച്ചതിന് ശേഷം ട്രംപും മസ്കും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നു. മസ്ക് എന്തിനാണ് ആ കോളിൽ പങ്കെടുത്തതെന്നോ അദ്ദേഹം സംസാരിച്ചോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...