എ​ഡി​ജി​പി എം.​ആ​ര്‍. അ​ജി​ത്ത് കു​മാ​ര്‍ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തേ​ക്ക് ട്രാ​ക്ട​റി​ല്‍ യാ​ത്ര ചെ​യ്ത​ത് വി​വാ​ദ​മാ​കു​ന്നു

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : ഹൈ​ക്കോ​ട​തി വി​ല​ക്ക് ലം​ഘി​ച്ച് എ​ഡി​ജി​പി എം.​ആ​ര്‍. അ​ജി​ത്ത് കു​മാ​ര്‍ പ​മ്പ​യി​ല്‍ നി​ന്നും സ​ന്നി​ധാ​ന​ത്തേ​ക്കും തി​രി​ച്ചും ട്രാ​ക്ട​റി​ല്‍ യാ​ത്ര ചെ​യ്ത​ത് വി​വാ​ദ​മാ​കു​ന്നു. ന​വ​ഗ്ര​ഹ പ്ര​തി​ഷ്ഠ​യ്ക്കാ​യി ന​ട തു​റ​ന്ന 12ന് ​വൈ​കു​ന്നേ​ര​മാ​ണ് എ​ഡി​ജി​പി ട്രാ​ക്ട​റി​ല്‍ സ​ന്നി​ധാ​ന​ത്തേ​ക്ക് പോ​യ​ത്. ദ​ര്‍​ശ​ന​ത്തി​നു ശേ​ഷം 13ന് ​തി​രി​ച്ചും ട്രാ​ക്ട​റി​ലാ​ണ് മ​ട​ങ്ങി​യ​തെ​ന്നു പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ ദേ​വ​സ്വം സ്‌​പെ​ഷ​ല്‍ ക​മ്മീ​ഷ​ണ​ര്‍ ദേ​വ​സ്വം വി​ജി​ല​ന്‍​സി​നോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി​യി​ട്ടു​ണ്ട്. പ​മ്പ – സ​ന്നി​ധാ​നം ട്രാ​ക്ട​ര്‍ സ​ര്‍​വീ​സ് സാ​ധ​ന​ങ്ങ​ള്‍ കൊ​ണ്ടു പോ​കാ​ന്‍ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്ന് ഹൈ​ക്കോ​ട​തി ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

നി​യ​മം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ക്കാ​നും നി​ര്‍​ദേ​ശ​മു​ണ്ട്. ഈ ​നി​ര്‍​ദേ​ശം നി​ല​നി​ല്‍​ക്കു​മ്പോ​ഴാ​ണ് അ​തീ​വ ര​ഹ​സ്യ​മാ​യി എ​ഡി​ജി​പി ട്രാ​ക്ട​ര്‍ സ​ന്നി​ധാ​നം യാ​ത്ര​യ്ക്ക് ഉ​പ​യോ​ഗി​ച്ച​ത്. പ​മ്പ – സ​ന്നി​ധാ​നം റൂ​ട്ടി​ല്‍ അ​ല്‍​പം മാ​റി ആ​ള്‍​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടാ​ത്ത ഭാ​ഗ​ത്ത് ചെ​ന്നാ​ണ് എ​ഡി​ജി​പി ട്രാ​ക്ട​റി​ല്‍ ക​യ​റി സ​ന്നി​ധാ​ന​ത്തേ​ക്ക് പോ​യ​ത്. അ​വി​ടെ ചെ​ന്നി​റ​ങ്ങി​യ​തും തി​രി​കെ മ​ട​ങ്ങി​യ​തും ആ​ള്‍​ക്കാ​ര്‍ ശ്ര​ദ്ധി​ക്കാ​ത്ത ഭാ​ഗം നോ​ക്കി​യാ​ണ്. ഇ​താ​ദ്യ​മാ​യി​ട്ട​ല്ല എ​ഡി​ജി​പി ട്രാ​ക്ട​ര്‍ യാ​ത്ര ന​ട​ത്തു​ന്ന​ത്. ശ​ബ​രി​മ​ല കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​യി​രി​ക്കു​മ്പോ​ഴും സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കി​യ​തി​ന് ശേ​ഷ​വും ഇ​ദ്ദേ​ഹം ട്രാ​ക്ട​ര്‍ സ​ഞ്ചാ​ര​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഐഎസ്ആർഒയെ സ്വകാര്യവത്കരിക്കുമെന്ന പ്രചരണം തികച്ചും തെറ്റ് ; വിശദീകരണവുമായി ബഹിരാകാശ ഗവേഷണ കേന്ദ്രം

0
ഡൽഹി: ഐഎസ്ആർഒയെ സ്വകാര്യവത്കരിക്കുമെന്ന പ്രചരണം തെറ്റെന്ന് ഐഎസ്ആർഒയുടെ വിശദീകരണം. ഐഎസ്ആർഒയുടെ പ്രാധാന്യം...

യെമനിൽ കരയുദ്ധം രൂക്ഷമാകുന്നു; ഹൂത്തി വിമതരുടെ ആക്രമണത്തിൽ അറുപതോളം സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0
സന: യമനിൽ കരയുദ്ധം വീണ്ടും ശക്തമായതായി റിപ്പോർട്ടുകൾ. സഖ്യസേനയുടെയും സർക്കാർ അനുകൂല...

ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ

0
കണ്ണൂർ: ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ. മുഖ്യമന്ത്രി...

ആകാശത്തേക്ക് ഉയർന്നത് കറുത്ത ചാരമേഘങ്ങൾ ; അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ ആറ് വിമാനത്താവളങ്ങൾ അടച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ കുടുങ്ങിയത്...