ഷാർജയിൽ പ്രത്യേക പൂജ നടത്തുന്നതിനിടെ തീപിടുത്തം ; ഇന്ത്യൻ യുവതി വെന്ത് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഷാർജ: അപ്പാർട്മെന്റിലുണ്ടായ തീപിടുത്തത്തെ തുടർന്ന് 46 വയസ്സുള്ള ഇന്ത്യക്കാരി മരിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നതായി അധികൃതർ അറിയിച്ചു. അൽ മജാസ് 2 ഏരിയയിലിലെ ഇവരുടെ അപ്പാർട്മെന്റിൽ സംഭവ ദിവസം പ്രത്യേക ചടങ്ങുകൾ നടന്നിരുന്നു. പൂജ സമയത്ത് ഉപയോഗിച്ച തീയാകാം പടർന്ന് പിടിച്ചത് എന്നാണ് പ്രാഥമിക നിഗമനമെന്ന് അധികൃതർ വ്യക്തമാക്കി. പതിനൊന്ന് നിലകളുള്ള ഒരു റസിഡൻഷ്യൽ കെട്ടിടത്തിന്റെ എട്ടാം നിലയിലെ ഒരു ഫ്ലാറ്റിലാണ് തീപിടുത്തം ഉണ്ടായത്. ഇത് ശ്രദ്ധയിൽപ്പെട്ട ഫ്ലാറ്റിനടുത്ത് കട നടത്തുന്നയാളാണ് വിവരം പോലീസിനെ അറിയിച്ചത്. രാത്രി 10.45 -ന് സിവിൽ ഡിഫൻസ് സംഘം, പോലീസ്, ആംബുലൻസ് എന്നിവ ഉടൻ സ്ഥലത്തെത്തി തീ അണച്ചു.

തുടർന്ന് റൂമിൽ നടത്തിയ പരിശോധനയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഫൊറൻസിക് ലാബോറട്ടറിയിലേക്ക് മാറ്റിയിട്ടുണ്ട്. ദുരന്തത്തിന് ശേഷം കെട്ടിടത്തിലെ താമസക്കാർക്ക് താൽക്കാലിക താമസസൗകര്യമോ മറ്റ് സഹായങ്ങളോ കെട്ടിട മാനേജ്‌മെന്റ് നൽകിയില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. അപകടത്തിൽ കാലിന് പരിക്കേറ്റ മറ്റൊരാൾ സുഹൃത്തിന്റെ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനും സുരക്ഷാ ലംഘനങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാനും പോലീസ് അന്വേഷണം തുടരുന്നുണ്ട്. അതെ സമയം മരിച്ച ഇന്ത്യക്കാരിയെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

 

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...