7 പവൻ മാലയ്ക്ക് 95% കിഴിവ് കിട്ടാൻ എഡിജിപിയുടെ ഭീഷണി ; മുഖ്യമന്ത്രിയ്ക്ക് പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജ്വല്ലറിയിൽനിന്നു ഡിസ്കൗണ്ട് ലഭിക്കാൻ ജീവനക്കാരെയും മാനേജരെയും മുതിർന്ന എഡിജിപി ഭീഷണിപ്പെടുത്തിയെന്ന് മുഖ്യമന്ത്രിയ്ക്ക് പരാതി. സുപ്രധാന ചുമതല വഹിക്കുന്ന ഉത്തരേന്ത്യക്കാരനായ എഡിജിപിക്കെതിരെയാണ് എറണാകുളം സ്വദേശി ഈ മാസം 15നു പരാതി നൽകിയത്. ഏഴു പവന്റെ മാലയാണ് എഡിജിപിയും കുടുംബവും തെരഞ്ഞെടുത്തതെന്നു പരാതിയിൽ പറയുന്നു. ഡിസ്കൗണ്ട് ആവശ്യപ്പെട്ടപ്പോൾ ജനറൽ മാനേജരോട് ചോദിച്ചശേഷം ജീവനക്കാർ 5% തുക കുറച്ചു നല്‍കാൻ തയാറായി. എന്നാൽ 95% കിഴിവാണ് എഡിജിപി ആവശ്യപ്പെട്ടത്. പിന്നീട് 50% കിഴിവു നൽകാൻ ജ്വല്ലറി തയാറായി.

എന്നാൽ താൽപര്യമില്ലെന്ന് അറിയിച്ച് കുടുംബം മടങ്ങി. പിറ്റേന്ന് ജ്വല്ലറിയിലെത്തിയ എഡിജിപി ഭീഷണി സ്വരത്തിൽ സംസാരിച്ചതിനെത്തുടർന്ന് ഉടമ 95% ഡിസ്കൗണ്ടിൽ മാല കൊടുക്കാൻ നിർബന്ധിതനായി. ഇൻവോയിസിൽ ഈ ഡിസ്കൗണ്ടിന്റെ കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.

ചൈനയിലേക്കു കുടുംബമായി വിനോദയാത്ര പോകാൻ പ്രവാസി വ്യവസായി പണം ചെലവൊഴിച്ചതിനെക്കുറിച്ചും പരാതിയിൽ ആരോപണമുണ്ട്. പുരാവസ്തു തട്ടിപ്പു നടത്തിയ മോൺസൻ മാവുങ്കലിനെതിരെ പരാതി നൽകിയവരിലൊരാളാണ് ഈ വ്യവസായി. യാത്രയ്ക്കു ചെലവായത് 15 ലക്ഷം രൂപയാണ്. അന്വേഷണം നടത്തിയാൽ ഇതിന്റെ തെളിവുകൾ നൽകാൻ തയാറാണെന്നും പരാതിക്കാരൻ പറയുന്നു. മോട്ടോർ വാഹനവകുപ്പിൽ ജോലി നോക്കവേ എഡിജിപി നടത്തിയ അഴിമതിയുടെ കാര്യങ്ങളും വിദേശത്തെ നിക്ഷേപങ്ങളുടെ കാര്യവും പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...