രാജ്യത്ത് ടെലികോം സേവനത്തിന് ഏകീകൃത ലൈസന്‍സ് അദാനിക്ക്

For full experience, Download our mobile application:
Get it on Google Play

മുംബൈ :  അദാനി എന്‍റര്‍പ്രൈസസിന്‍റെ യൂണിറ്റായ അദാനി ഡാറ്റ നെറ്റ് വര്‍ക്ക്‌സ് ലിമിറ്റഡിന് രാജ്യമൊട്ടാകെ ടെലികോം സേവനം നല്‍കാനുള്ള ഏകീകൃത ലൈസന്‍സ് ലഭിച്ചു. അടുത്തയിടെ നടന്ന 5ജി ലേലത്തില്‍ സ്‌പെക്ട്രം വാങ്ങിയശേഷമാണ് പുതിയ നീക്കം. 212 കോടി രൂപ മുടക്കി 20 വര്‍ഷത്തേക്ക് 5ജി സ്‌പെക്ട്രം ഉപയോഗിക്കാനുള്ള അവകാശമാണ് അദാനി സ്വന്തമാക്കിയത്.

രാജ്യത്തൊട്ടാകെ ടെലികോം സേവനം നല്‍കാന്‍ ലൈസന്‍സ് നേടിയതോടെ ജിയോ-എയര്‍ടെല്‍ എന്നിവയോട് മത്സരിക്കാനാണ് അദാനിയുടെ അടുത്ത നീക്കമെന്ന് വ്യക്തമായി. ലൈസന്‍സ് സ്വന്തമാക്കിയത് സംബന്ധിച്ച് അദാനി ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ടെലികോം സേവനം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സ്വകാര്യ നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതിനാണ് 5ജി സ്‌പെക്ട്രം വാങ്ങിയതെന്നുമായിരുന്നു നേരത്തെ കമ്പനി പറഞ്ഞിരുന്നത്.

ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, രാജസ്ഥാന്‍, തമിഴ്‌നാട്, മുംബൈ ഉള്‍പ്പടെയുള്ള ആറ് സര്‍ക്കിളുകളിലെ സേവനത്തിന് മാത്രമാണ് ലൈസന്‍സ് ലഭിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, രാജ്യത്തൊട്ടാകെ ടെലികോം, ഇന്‍റര്‍നെറ്റ് സേവനം നല്‍കാന്‍ കമ്പനി സജ്ജവുമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...