50000 കിലോമീറ്റര്‍ തോടുകള്‍ ഈ വര്‍ഷം നവീകരിക്കും : മന്ത്രി തോമസ് ഐസക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്ത് ഈ വര്‍ഷം 50,000 കിലോമീറ്റര്‍ തോടുകള്‍ വൃത്തിയാക്കി വശങ്ങള്‍ കയര്‍ ഭൂവസ്ത്രം വിരിച്ച് സംരക്ഷിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം. തോമസ് ഐസക് പറഞ്ഞു. ജനകീയ വീണ്ടെടുപ്പിലൂടെ രാജ്യത്തിന് മാതൃകയായ ആദി പമ്പ-വരട്ടാര്‍ പുനരുജീവനത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഓതറയില്‍ പുതുക്കുളങ്ങര പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ജനകീയ പങ്കാളിത്വത്തോടെ നടപ്പാക്കിയ ആദ്യ നദീ പുനരുജ്ജീവന പദ്ധതിയാണ് വരട്ടാര്‍ പുനരുജ്ജീവനം. എന്നാല്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ വൈകുന്നു. പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍കൂടി മുന്‍കൈ എടുക്കണമെന്നും മന്ത്രി പറഞ്ഞു. രണ്ടാംഘട്ട വരട്ടാര്‍ പുനരുജ്ജീവന പദ്ധതി നടപ്പാക്കുന്നതോടൊപ്പം സമ്പൂര്‍ണ ശുചിത്വവും ഉറപ്പു വരുത്തണം. വരട്ടാറിന്റെ തീരപ്രദേശത്ത് പുരയിട കൃഷിക്കുള്ള സാധ്യതകളെ പ്രയോജനപ്പെടുത്തണം. സര്‍ക്കാരിന്റെ 12 ഇന കര്‍മ്മ പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ എല്ലാ കളക്‌ട്രേറ്റിലും ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ വീണാ ജോര്‍ജ്, സജി ചെറിയാന്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.കൃഷ്ണകുമാര്‍, കുറ്റൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ്, ജില്ലാ പഞ്ചായത്തംഗം എസ്.വി.സുബിന്‍, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എന്‍. രാജീവ്, ചെങ്ങന്നൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സാജന്‍ സാമുവേല്‍, ദേവി പ്രസാദ്, ഗ്രാമപഞ്ചാത്തംഗങ്ങളായ എല്‍. പ്രജിത, പ്രസന്ന സതീഷ്, ഹരിത കേരളം മിഷന്‍ ആലപ്പുഴ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എസ് രാജേഷ്, മേജര്‍ ഇറിഗേഷന്‍ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ എം.ജി. ബിജു, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഫിലിപ്പ് മാത്യു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അലക്‌സ് കണ്ണമല, വര്‍ഗീസ് ജോര്‍ജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...