മാന്നാർ : ചെന്നിത്തല മഹാത്മാ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ ഗണിത ലാബിന്റെ ഉദ്ഘാടനം മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രഘു പ്രസാദ് നിര്‍വഹിച്ചു . പഠനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ഇ എൻ നാരായണൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സകൂൾ മാനേജർ ഗോപി മോഹൻ മുഖ്യപ്രഭാഷണം നടത്തി. അഭിലാഷ് തൂമ്പിനാനത്ത്, പി സി ചെറിയാൻ, യോഹന്നാൻ, എസ് കൃഷ്ണൻ നമ്പൂതിരി, ഡോ. എസ് രമാദേവി, തുളസിദാസ്, വി അശ്വതി, ഉമാദേവി, ആർ ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. സ്കൂൾ എച്ച് എം മറിയാമ്മ ഉമ്മൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജി ജയദേവ് നന്ദിയും പറഞ്ഞു.
ചെന്നിത്തല മഹാത്മാ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളില്‍ ഗണിത ലാബ് തുറന്നു
RECENT NEWS
Advertisment



























