കൊടുമണ്‍ സ്റ്റേഡിയം ജില്ലയിലെ മികച്ചത് : മന്ത്രി ഡോ. തോമസ് ഐസക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ ഏറ്റവും മികച്ച സ്റ്റേഡിയമാണ് കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. കൊടുമണ്‍ ഇഎംഎസ് സ്‌പോര്‍ട്‌സ് ആന്‍ഡ് അക്കാദമിയുടെ നേതൃത്വത്തിലുള്ള കായിക പരിശീലനത്തിന്റെ ഉദ്ഘാടനം ഇഎംഎസ് സ്റ്റേഡിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തില്‍ വളര്‍ന്നു വരുന്നത് ഉപഭോക്ത സംസ്‌കാരമാണ്. ഇതില്‍ നിന്നു മാറ്റം ഉണ്ടാവാനുള്ള പ്രതിവിധി കലയിലേക്കും കായികത്തിലേക്കും നീങ്ങുക എന്നതാണ്. ഇതിന് മുന്‍തൂക്കം നല്‍കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് അങ്ങോളമിങ്ങോളം സാംസ്‌കാരിക സമുച്ചയങ്ങളും സ്റ്റേഡിയങ്ങളും മറ്റും സര്‍ക്കാര്‍ നിര്‍മ്മിക്കുന്നത്. ഇതിനായി 1500 കോടി രൂപയാണ് മാറ്റിവച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

എംഎല്‍എമാരായ ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, ജില്ലാ പഞ്ചായത്തംഗം ആര്‍.ബി. രാജീവ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ പ്രഭ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ്, ഫാര്‍മേഴ്‌സ് സൊസൈറ്റി പ്രസിഡന്റ് എ.എന്‍. സലീം, കൃഷി ഓഫീസര്‍ എസ്. ആദില, കിറ്റ്‌കോ അധികൃതര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, ജില്ലാ ടൂറിസം എക്‌സിക്യുട്ടിവ് കൗണ്‍സില്‍ അംഗം പി.ബി. ഹര്‍ഷകുമാര്‍, സി പി എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, വിവിധ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...